തന്റെ നൂറു വയസുകാരന് ആമയെ കാണാനില്ലെന്ന് പത്രത്തില്‍ പരസ്യം നല്കി കാത്തിരുന്ന ടെറി ഫെല്‍പ്സ് വിവരിക്കുന്നത് ഒരാഴ്ച്ചയ്ക്കുള്ളില്‍ സംഭവിച്ച കാര്യങ്ങള്‍. ആമയെ കാണാതായി ഏഴ് ദിനങ്ങളിലെ നിര്‍ണ്ണായക നിമിഷങ്ങള്‍ ഒരിക്കലും മറക്കില്ലെന്ന് ടെറി വിവരിക്കുന്നു. അമേരിക്കയിലാണ് സംഭവം.
ഫ്രെഡ് എന്ന തന്റെ 100 വയസുള്ള ആമയെ കാണാതായ ഉടന്‍ തന്നെ ടെറി നാടെങ്ങും ശക്തമായ തിരച്ചില്‍ ആരംഭിച്ചു.പക്ഷേ ഫലമുണ്ടായില്ല. ആമയെ കണ്ടെത്താന്‍ ടെറി അടുത്തതായി ആലോചിച്ചത് ലോക്കല്‍ പത്രത്തില്‍ പരസ്യം നല്‍കാനായിരുന്നു. ഇതാണ് ആമയുടെ തിരോധാനത്തില്‍ വഴിത്തിരിവായത്. വലിയ റോഡിലുടെ വാഹനത്തില്‍ പോയ ആളുടെ കണ്ണില്‍ റോഡില്‍ കിടന്ന ആമ മുത്തച്ഛന് പെട്ടതോടെ കഥയില്‍ വീണ്ടും ട്വിസ്റ്റ്. ഏതാനും ദിവസങ്ങള്‍ക്കകം പത്രപരസ്യവും ആമയുടെ ചിത്രവും ഇയാള്‍ കണ്ടതോടെ ഫ്രെഡ് തിരികെ യജമാനന്റെ അടുത്തേക്ക്.
എന്നാല്‍ രസകരമായ സംഗതി അതല്ല. ഒരാഴ്ച്ച കൊണ്ട് ഈ മിടുക്കന് മുത്തച്ഛന് ആമ റോഡിലൂടെ ഒരു മൈല്‍ ദൂരം പിന്നിട്ടിരുന്നു. മണിക്കൂറില്‍ 0.006 മൈല്‍ എന്ന വേഗതയിലായിരുന്നു യാത്ര. 86 കാരനായ ടെറി ഫെല്പിസിനും ഭാര്യ 73 കാരി സൂയിക്കും പുത്രനെപ്പോലെയാണ് ഈ ആമ മുത്തച്ഛന്. ആമ ഇവര്‍ക്കൊപ്പം കൂടിയിട്ട് മുപ്പത് വര്‍ഷത്തിലധികമായെന്നും കാണാതായ ദിനം മുതല്‍ രാത്രി ഉറങ്ങാന്‍ സാധിച്ചിരുന്നില്ലെന്നും ടെറിയും ഭാര്യയും പറയുന്നു.
Post Your Comments