Latest NewsIndia

കെജ്‌രിവാളിന്റെ സമരം: ആരോഗ്യ നില വഷളായ സത്യേന്ദ്ര ജെയിനെ ആശുപത്രിയിലേക്ക് മാറ്റി

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും മന്ത്രിമാരും നടത്തുന്ന രാജ് നിവാസ് ധര്‍ണ ഏഴു ദിവസം പിന്നിടുമ്പോള്‍, ആരോഗ്യസ്ഥിതി വഷളായ മന്ത്രി സത്യേന്ദ്ര ജെയിനെ ആശുപത്രിയിലേക്ക് മാറ്റി. നിരാഹാര സമരത്തെ തുടർന്ന് സത്യേന്ദ്ര ജെയിന്‍റെ ഷുഗര്‍ നില താഴ്ന്നതിനാലാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് എഎപി വൃത്തങ്ങള്‍ അറിയിച്ചു. ഡല്‍ഹിയിലെ ലോക് നായക് ജയ് പ്രകാശ് നാരായണന്‍ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.

ഡല്‍ഹിയിലെ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ​മ​ര​ത്തി​നെ​തി​രേ ന​ട​പ​ടി​യെ​ടു​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും സ​മ​രം ന​ട​ത്തു​ന്ന​ത്. വൈ​ദ്യു​തി-​കു​ടി​വെ​ള്ള ക്ഷാ​മം, അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം തു​ട​ങ്ങി ഗു​രു​ത​ര പ്ര​ശ്ന​ങ്ങ​ളി​ല്‍ ഡ​ല്‍​ഹി ജ​ന​ത വീ​ര്‍​പ്പു​മു​ട്ടു​ന്ന​തി​നി​ടെ​യാ​ണു അ​ധി​കാ​ര​ത്ത​ര്‍​ക്ക​ത്തി​ന്‍റെ പി​ടി​വാ​ശി​ക​ളി​ല്‍ സം​സ്ഥാ​ന​ത്ത് ഭ​ര​ണ പ്ര​തി​സ​ന്ധി തു​ട​രു​ന്ന​ത്. ഇതിനെതിരെ നിരവധി കക്ഷികൾ രംഗത്ത് വന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button