ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും മന്ത്രിമാരും നടത്തുന്ന രാജ് നിവാസ് ധര്‍ണ ഏഴു ദിവസം പിന്നിടുമ്പോള്‍, ആരോഗ്യസ്ഥിതി വഷളായ മന്ത്രി സത്യേന്ദ്ര ജെയിനെ ആശുപത്രിയിലേക്ക് മാറ്റി. നിരാഹാര സമരത്തെ തുടർന്ന് സത്യേന്ദ്ര ജെയിന്റെ ഷുഗര്‍ നില താഴ്ന്നതിനാലാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് എഎപി വൃത്തങ്ങള്‍ അറിയിച്ചു. ഡല്‍ഹിയിലെ ലോക് നായക് ജയ് പ്രകാശ് നാരായണന് ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.
ഡല്‍ഹിയിലെ ഐഎഎസ് ഉദ്യോഗസ്ഥരുടെ സമരത്തിനെതിരേ നടപടിയെടുക്കണം എന്നാവശ്യപ്പെട്ടാണ് മുഖ്യമന്ത്രിയും മന്ത്രിമാരും സമരം നടത്തുന്നത്. വൈദ്യുതി-കുടിവെള്ള ക്ഷാമം, അന്തരീക്ഷ മലിനീകരണം തുടങ്ങി ഗുരുതര പ്രശ്നങ്ങളില്‍ ഡല്‍ഹി ജനത വീര്പ്പുമുട്ടുന്നതിനിടെയാണു അധികാരത്തര്‍ക്കത്തിന്റെ പിടിവാശികളില്‍ സംസ്ഥാനത്ത് ഭരണ പ്രതിസന്ധി തുടരുന്നത്. ഇതിനെതിരെ നിരവധി കക്ഷികൾ രംഗത്ത് വന്നിരുന്നു.
Post Your Comments