തിരുവനന്തപുരം: പി.വി.അന്‍വറിന്റെ പാര്ക്കിന് സമീപം ഉരുള്‍പൊട്ടലുണ്ടായ സംഭവത്തില്‍ പ്രതിഷേധവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അന്‍വറിന്റെ പാര്‍ക്കിനെ കുറിച്ച് റവന്യൂ മന്ത്രി ഒന്നും മിണ്ടുന്നില്ലെന്നും റവന്യൂ മന്ത്രി പൂര്‍ണ പരാജയമാണെന്നും ചെന്നിത്തല നിയമസഭയില്‍ പറഞ്ഞു.
Also Read : പി.വി.അന്‍വറിന്റെ നിയമലംഘനത്തിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്
പാര്‍ക്കിലെ ജലസംഭരണി ദുരന്തത്തിന്റെ ആക്കം കൂട്ടിയെന്നും ആരാണ് ജലസംഭരണിക്ക് അനുമതി കൊടുത്തതെന്നും ചെന്നിത്തല ചോദിച്ചു. എന്നാല്‍ ജലസംഭരണിയെ കുറിച്ച് വിദഗ്ധ സമിതി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതേസമയം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലുണ്ടായ കാലതാമസം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച അടിയന്തരപ്രമേയ നോട്ടീസിന് സഭയില്‍ അനുമതി നിഷേധിച്ചു.
ഇതോടെ പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി. കാലവര്‍ഷക്കെടുതിയും ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്ത് ദുരന്തനിവാരണസേന എത്താന്‍ വൈകിയതും ചര്‍ച്ച ചെയ്യണമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു നോട്ടീസ് നല്‍കിയത്.
Post Your Comments