കായംകുളം: കെഎസ്‌ആര്‍ടിസി മിന്നല്‍ ബസും ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഗുരുതര പരിക്കേറ്റു വണ്ടാനം മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ലോറി ഡ്രൈവർ കൊല്ലം ചവറ കുമ്പളത്ത് കുന്നേൽ മോഹനൻ മകൻ സനൽകുമാർ (28) ആണ് മരിച്ചത്.
കായംകുളം ഒഎൻകെ ജംഗ്ഷനിൽ ദേശീയപാതയിൽ ഇന്ന് പുലർച്ചെ 5.30 ഓടെ മാനവന്തവാടിയിൽ നിന്നും തിരുവന്തപുരത്തേക്ക് പോകുകയായിരുന്ന മിന്നൽ ബസ് മറ്റൊരു വാഹനത്തെ മറികടന്നപ്പോൾ എതിരെ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
Also read : നൂതന സാങ്കേതികതകള്‍ പ്രയോജനപ്പെടുത്തി കെഎസ്ആര്‍ടിസിയെ നവീകരിക്കും- മന്ത്രി എ.കെ. ശശീന്ദ്രന്‍
Post Your Comments