തൃശൂര്‍: തൃശൂര്‍ മണ്ണുത്തിയില്‍ ഐപിഎസ് ട്രെയിനിയുടെ വീട്ടില്‍ ദാസ്യപ്പണി ചെയ്യാത്തതിന് പൊലീസുകാരനെതിരെ നടപടിയെടുത്തതായി റിപ്പോര്‍ട്ട്. അടുക്കളയിലെ മാലിന്യം നീക്കാത്തതിന്റെ ഭാഗമായി പൊലീസ് ഡ്രൈവറെ സ്ഥലം മാറ്റിയതായാണ് പരാതി. ഐപിഎസ് പരിശീലനത്തിന്റെ ഭാഗമായി തൃശൂര്‍ മണ്ണുത്തി സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന വനിത ഐപിഎസ് ഉദ്യോഗസ്ഥയ്ക്കെതിരെയാണ് പൊലീസുകാര്‍ ആക്ഷേപം ഉന്നയിച്ചിരിക്കുന്നത്.
Also Read : ദാസ്യപ്പണി വിവാദം; എഡിജിപിയുടെ വീട്ടിലെ പട്ടിയെ കുളിപ്പിക്കുന്ന പോലീസുകാരുടെ ദൃശ്യങ്ങള്‍ പുറത്ത്
അടുക്കള മാലിന്യം വഴിയില്‍ തള്ളണമെന്ന് വനിത ഐപിഎസ് ട്രെയിനിയുടെ അമ്മ നല്കിയ നിര്‍ദ്ദേശം പാലിക്കാത്തതിന് സ്ഥലം മാറ്റിയെന്നാണ് പൊലീസുകാരന് പറയുന്നത്. അതേസമയം, ജോലിയില്‍ കൃത്യനിഷ്ഠ പാലിക്കാത്തതിന്റെ പേരിലാണ് സ്ഥലംമാറ്റിയതെന്നു ജില്ലാ പൊലീസ് നേതൃത്വം അറിയിച്ചു.
Also Read : പേര് പിഎസ്ഒ, ചെയ്യുന്ന ജോലി ഉന്നത ഉദ്യോഗസ്ഥരുടെ വീട്ടിലെ ദിവസപൂജ മുതൽ പട്ടിയെ കുളിപ്പിക്കൽ വരെ
അടുക്കള മാലിന്യം വഴിയില്‍ തള്ളാന്‍ ഉദ്യോഗസ്ഥയുടെ അമ്മ നിര്‍ദ്ദേശിച്ചു. യൂണിഫോമിട്ട പൊലീസുകാരന് മാലിന്യം വഴിയില്‍ തള്ളിയാല്‍ നാട്ടുകാര്‍ കൈകാര്യം ചെയ്യുമെന്നു പറഞ്ഞെങ്കിലും അത് തന്നെ ചെയ്യാന്‍ നിര്‍ബന്ധിക്കും. കൂടാതെ കുളിക്കാനുള്ള ചൂടുവെള്ളം ശുചിമുറിയില്‍ എത്തിക്കുകയും ചെയ്യണമായിരുന്നെന്നും പരാതിയില്‍ പറയുന്നു.
Post Your Comments