
ഹൈദ്രാബാദ് : ഭാര്യ മരിച്ചാല്‍ മറ്റൊരു വിവാഹത്തിന് കാത്തിരിക്കുന്നവരാണ് ഭൂരിഭാഗം പേരും. എന്നാല്‍ അവരില്‍ നിന്നും വ്യത്യസ്തനാകുകയാണ് തെലുങ്കാന സ്വദേശിയായ ഈ മധ്യവയസകന്‍. അകാലത്തില്‍ മരണമടഞ്ഞ ഭാര്യയ്ക്കായി അമ്പലമാണ് ഇയാള്‍ പണിതത്.
തെലങ്കാനയില്‍ വിരമിച്ച ഗവണ്‍മെന്റ് ജീവനക്കാരനായ ചന്ദ്ര ഗൗഡയാണ് ഭാര്യ മരിച്ചപ്പോള്‍ പ്രണയ കുടീരമായി അമ്പലം പണിതത്. ഇലക്ട്രിസിറ്റി ഓഫീസില്‍ ജീവനക്കാരനായിരുന്ന ചന്ദ്ര ഗൗഡയുടെ ഭാര്യ രാജാമണി രോഗം മൂലം മരിച്ചതായിരുന്നു. ഭാര്യയുടെ വിയോഗം താങ്ങാന്‍ കഴിയാതെ ചന്ദ്ര ഗൗഡ അമ്പലം പണിയുകയായിരുന്നു. തെലങ്കാനയിലെ സിദ്ദിപേറ്റ് ജില്ലയിലെ ഗോസാനിപളളിയിലാണ് അദ്ദേഹം അമ്പലം പണിതത്. ഗ്രാമങ്ങളില്‍ നിന്നൊക്കെ നിരവധി പേരാണ് ചന്ദ്ര ഗൗഡയുടെ ഈ പ്രണയത്തിന്റെ സ്മാരകം കാണാനെത്തുന്നത്.
Post Your Comments