കോട്ടയം: സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ജില്ലാ കളക്ടറാണ് തിങ്കളാഴ്ച സ്കൂളുകള്‍ക്ക് അവി പ്രഖ്യാരപിച്ചത്. കോട്ടയം, ആലപ്പുഴ ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്ബുകള്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്കാണ് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
കോട്ടയം താലൂക്കിലെ ഗവണ്മെന്റ് എല്‍പിഎസ് കണിയാംകുന്ന് മണര്‍കാട്, ഗവണ്മെന്റ് എല്‍പിഎസ് അയര്‍ക്കുന്നം, ഗവണ്മെന്റ് യുപിഎസ് തിരുവാര്‍പ്പ്, അമൃത എച്ച്.എസ്. മൂലേടം, ചങ്ങനാശേരി താലൂക്കിലെ എന്‍എസ്എസ് യുപിഎസ് പുഴവാത്, ഗവണ്മെന്റ് എല്‍പിഎസ് പെരുന്ന, ഗവണ്മെന്റ് യുപിഎസ് പെരുന്ന പടിഞ്ഞാറ്, വൈക്കം താലൂക്കിലെ എസ്എന്‍ എല്‍പിഎസ് വൈക്കപ്രയാര്‍ എന്നീ സ്കൂളുകള്‍ക്കാണ് അവധി നല്‍കിയത്.
ആലപ്പുഴ ജില്ലയില്‍ കാര്‍ത്തികപ്പള്ളി, ചെങ്ങന്നൂര്‍ താലൂക്കുകളിലെ ദുരിതാശ്വാസ ക്യാന്പ് പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്. കാര്‍ത്തികപ്പള്ളി താലൂക്കിലെ ചെറുതന യുപിഎസ്, ചെറുതന സെന്റ് മേരീസ് എല്‍പിഎസ്, വെള്ളംകുളങ്ങര ഗവ.യുപിഎസ്, കാരിച്ചാല്‍ സെന്റ് മേരീസ് യുപിഎസ്, മേല്പാടം സെന്റ് കുരിയാക്കോസ് യുപിഎസ്, വീയപുരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, പായിപ്പാട് ഗവ. എല്‍പിഎസ്, കാരിച്ചാല്‍ സെന്റ് ജോര്‍ജ് എല്‍പിഎസ്, ചെങ്ങന്നൂരില്‍ പാവുക്കര കരയോഗം യുപിഎസ്, പാവുക്കര സിഎംഎസ് എല്‍പിഎസ് , പാവുക്കര ഹരിജന്‍ എല്‍പി സ്കൂള്‍ എന്നിവയ്ക്കാണ് അവധി.
Post Your Comments