ലോകത്തിന്റെ ഏത് മുക്കിലും മൂലിയിലുമിരുന്ന് എന്തിനെക്കുറിച്ചും അറിയാന്‍ മനുഷ്യനെ പ്രാപ്തമാക്കിയതില്‍ ഗൂഗിളിനുള്ള പങ്ക് ചെറുതല്ല. എന്നാല്‍ മനുഷ്യന് വരെ പ്രവചനാതീതമായ മരണം പ്രവചിക്കാന്‍ തനിക്ക് കഴിയുമെന്ന് തെളിയിക്കുകയാണ് ഗൂഗിള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്. ഗൂഗിള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് വികസിപ്പിച്ചിരിക്കുന്ന യന്ത്രം ഉപയോഗിച്ച് രോഗബാധിതരായി ആശുപത്രിയില്‍ കഴിയുന്നവരുടെ മരണം പ്രവചിക്കാന്‍ കഴിയുമെന്ന് ഇവര്‍ അവകാശപ്പെടുന്നു.
സ്തനാര്‍ബുദം ബാധിച്ച സ്ത്രീയിലാണ് ഇത് പരീക്ഷിച്ചത്. ഇവര്‍ മരിക്കാന്‍ 9.3 ശതമാനം സാധ്യതയാണെന്നാണ് ഡോക്ടര്‍മാര്‍ വിധിയെഴുതിയത്. എന്നാല്‍ ഗൂഗിള്‍ അല്‍ഗോറിതം വെച്ച് സ്ത്രീ മരിക്കാന്‍ 19.9 ശതമാനം സാധ്യതയുണ്ടെന്ന് ഗൂഗിള്‍ പ്രവചിച്ചു. ഇതില്‍ ഗൂഗിള്‍ പ്രവചിച്ചതാണ് ഫലിച്ചത്. രോഗിയുടെ സാമ്പിളുകള്‍ വെച്ച് ഇത്തരത്തില്‍ ആയുസ് തെറ്റാതെ പ്രവചിക്കാന്‍ കഴിയുമെന്നാണ് ഗൂഗിളിന്റെ അവകാശവാദം. ഇത് ഉറപ്പാകുന്നതോടെ സാങ്കേതികവിദ്യയുടെ പുത്തന്‍ വിപ്ലവമാകും സംഭവിക്കാന്‍ പോകുന്നത്.
Post Your Comments