കാസര്‍കോട്: മൂന്നാം ക്ലാസ് വിദ്യാര്‍ഥിയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിക്ക് ജീവപര്യന്തം. ആര്‍.എസ്.എസ് പ്രവര്‍ത്തകനായ കല്യോട്ട് കണ്ണോത്ത് വിജയകുമാറിനെയാണ് ജില്ല അഡീഷനല്‍ സെഷന്‍സ് കോടതി ജീവപര്യന്തം ശിക്ഷക്ക് വിധിച്ചത്. കല്യോട്ട് ഗവ. ഹൈസ്‌കൂളിലെ വിദ്യാർത്ഥിയായ ഫഹദിനെ സ്കൂളിലേക്കുള്ള വഴിയില്‍വെച്ചാണ് പ്രതി വെട്ടിക്കൊലപ്പെടുത്തിയത്.
also read: കെവിന്‍ വധം: പോലീസ് അന്വേഷണത്തെപറ്റി വിവരിച്ച് പിതാവ്
2015 ജൂലൈ ഒൻപതിന് രാവിലെ 9.15ഒാടെ മൂന്ന് സഹപാഠികളോടൊപ്പം സ്‌കൂളിലേക്ക് പോവുകയായിരുന്ന ഫഹദിനെ പിറകിലൂടെയെത്തി വിജയകുമാര്‍ വെട്ടുകയായിരുന്നു. സംഭവസ്ഥലത്തുവെച്ചുതന്നെ കുട്ടി മരിച്ചു. സ്‌കൂളിന് 800 മീറ്റര്‍ അകലെവെച്ചാണ് സംഭവം. പെരിയ കല്യോട്ട് മുസ്ളീം പള്ളിക്ക് സമീപത്തെ, ഓട്ടോ ഡ്രൈവറായ അബ്ബാസ്-ആയിശ ദമ്പതികളുടെ മകനാണ് ഫഹദ്.
Post Your Comments