മാൻഖൂൽ: ദുബായിൽ മയക്കുമരുന്നിന് അടിമയായ യുവാവ് വീട് അതിക്രമിച്ചു കയറി വീട്ടുടമയെ മർദ്ദിച്ചു. വീട്ടിൽ കടന്നു കയറിയ യുവാവ് ഒരു മുറിയിൽ കയറി സ്വയം വാതിൽ അടയ്ക്കുകയായിരുന്നു. വീട്ടുകാർ ഇയാളെ പുറത്തിറക്കാൻ ശ്രമിച്ചെങ്കിലും യുവാവ് മുറിയുടെ വാതിൽ തുറക്കാൻ തയ്യാറായില്ല. കഴിഞ്ഞ ദിവസം രാത്രിയിൽ ദുബായ് മാൻഖൂൽ ഏരിയയിലായിരുന്നു സംഭവം.
also read: മയക്കുമരുന്നിന് നിലവാരമില്ലെന്ന് പരാതി നൽകിയയാൾ അറസ്റ്റിൽ
യുവാവ് പുറത്തിറങ്ങാതായതോടെ വീട്ടുടമ പോലീസിൽ വിവരം അറിയിച്ചു. പോലീസ് ഉടനടി സ്ഥലത്തെത്തിയെങ്കിലും യുവാവ് പോലീസിനെയും ആക്രമിക്കാൻ ശ്രമിച്ചു. റൂമിന്റെ വാതിൽ പൊളിച്ച് പോലീസ് അകത്ത് കടന്നെങ്കിലും ഇരുമ്പ് കമ്പി കൈയ്യിൽ കരുതിയ യുവാവ് ഇത് പോലീസിന് നേരെ വീശുന്നുണ്ടായിരുന്നു. ഒടുവിൽ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പോലീസ് ഇയാളെ കീഴ്പ്പെടുത്തിയത്. യുവാവ് മയക്കുമരുന്നിന് അടിമയാണെന്നും ഇയാളിൽ നിന്ന് മയക്കുമരുന്ന് കണ്ടെടുത്തതായും പോലീസ് അറിയിച്ചു.
Post Your Comments