India

ഭാര്യയും ബന്ധുക്കളും ക്വട്ടേഷൻ നൽകി ; ഡോക്ടറെ വെട്ടിക്കൊന്നു

ജബൽപൂർ: ഭർത്താവിന്റെ വഴിവിട്ട ജീവിതത്തിൽ ഗതികെട്ട ഭാര്യ ബന്ധുക്കളുടെ സഹായത്തോടെ ഭർത്താവിനെ കൊലപ്പെടുത്തി. ജൂൺ 11ന് മധ്യപ്രദേശിലെ ജബൽപൂരിലായിരുന്നു സംഭവം. ഭാര്യയും മരുമകൾ( സഹോദരന്റെ മകൾ)ളും ഭർത്താവും ചേർന്നാണ് ഇയാളെ കൊല്ലാൻ പദ്ധതിയിട്ടത്. ഡോക്ടർ ഷഫാതുള്ള എന്ന ആളാണ് കൊല്ലപ്പെട്ടത്. ഇയാളെ കൊല്ലാൻ ഭാര്യയും ബന്ധുക്കൾ ചേർന്ന് ക്വട്ടേഷൻ നൽകുകയായിരുന്നു.

also read: സഹോദരിയെ അപമാനിച്ചയാള്‍ക്കെതിരെ പരാതി നല്‍കിയ പതിനെട്ടുകാരനെ വെട്ടിക്കൊന്നു

ഭർത്താവ് പല സ്ത്രീകളെയും ചതിച്ചിട്ടുണ്ടെന്നും മരുമകളെ കുഞ്ഞുന്നാളിൽ പീഡനാറ്റത്തിന് ഇരയാക്കിയിരുന്നതായും ഭാര്യ പറയുന്നു. സ്വന്തം മകളെ പോലും വൃത്തികെട്ട കണ്ണിലൂടെയായിരുന്നു ഇയാൾ കണ്ടിരുന്നത്. ഇയാളെകൊണ്ട് പൊറുതിമുട്ടിയതോടെയാണ് ഇയാളെ കൊല്ലാൻ തീരുമാനിച്ചത്. കൊലപാതകം നടന്ന് അടുത്ത ദിവസം ഇയാളെ വീടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഭാര്യയും മരുമകളും ഭർത്താവും കൃത്യം ഒളിപ്പിക്കാൻ ശ്രമിച്ചെങ്കിലും പോലീസ് നടത്തിയ അന്വേഷണത്തിൽ പിടിക്കപ്പെടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button