കൊല്ലം: വെള്ളക്കെട്ടില്‍ വീണ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. കൊല്ലം കാരുനാഗപ്പള്ളി പാവുമ്പയില്‍ അയല്‍വാസികളായ പുത്തന്‍ പറമ്പില്‍ സൈമണിന്റെ മകന് നിബു സൈമൺ(7), തെക്കടത്ത് ജോർജ് മാത്യുവിന്റെ മകന് അഡോൺ ജോർജ് (5) എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. പാടത്തിന് സമീപമുള്ള റബ്ബര്‍മരത്തില്‍ കയറിയിരുന്ന് കളിയ്ക്കുന്നതിനിടെ കാല് വഴുതി ഇരുവരും വെള്ളകെട്ടിൽ വീഴുകയായിരുന്നു. ശേഷം നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്
പൊലീസ് സ്ഥലത്ത് എത്തി വേണ്ട നടപടികൾ സ്വീകരിച്ച ശേഷം മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. ഇരുവരും പാവുമ്പ അമൃത സ്കൂളിലെ വിദ്യാര്‍ഥികളായിരുന്നു.
Also read : സ്കൂളുകള്‍ക്ക് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു
Post Your Comments