പ്രമുഖ വെജിറ്റേറിയന്‍ ഹോട്ടലിലെ ഭക്ഷണത്തില്‍ നിന്നും ചത്ത എലിയെ കണ്ടെത്തി. ഭക്ഷണശാലയില്‍ ഭക്ഷണം കഴിക്കാനെത്തിയയാളാണ് തനിക്ക് ലഭിച്ച ഭക്ഷണത്തില്‍ നിന്നും ചത്ത എലിയെ കണ്ടെത്തിയത്. തെലങ്കാനയിലെ അക്ഷയ ടിഫിന്‍ സെന്ററില്‍ നിന്നുമുള്ള ഭക്ഷണത്തിലാണ് ചത്ത എലിയെ കണ്ടെത്തിയത്.
രമേശ് എന്നയാളാണ് ഭക്ഷണത്തില്‍ നിന്നും എലിയെ കണ്ടെത്തിയത്. ഉച്ചഭക്ഷണം കഴിക്കാനായി ഹോട്ടലില്‍ എത്തിയതായിരുന്നു രമേശ്. ഭക്ഷണത്തിന് തുടര്‍ന്ന് കറിയായി വഴുതനങ്ങ കറി രമേഷ് ഒര്‍ഡര്‍ ചെയ്തു. ഈ കറിയില്‍ നിന്നുമാണ് ചത്ത് എളിയെ കണ്ടെത്തിയത്.
എലിയുടെ വാലില്‍ പിടിച്ച് രമേശ് തൂക്കി എടുക്കുകയായിരുന്നു. വഴുതനങ്ങയുടെ കഷ്ണം ആണെന്ന് കരുതിയാണ് താന്‍ എടുത്തത്. കഴിക്കാനായി എടുത്തപ്പോഴാണ് ഇത് എലിയാണെന്ന് മനസിലായതെന്ന് രമേശ് പറയുന്നു.
പോലീസില്‍ വിവരം അറിയിച്ചപ്പോള്‍ പ്രദേശത്തെ ഭക്ഷണ ശുചിത്വ ഉദ്യോഗസ്ഥരെ വിവരം അറിയിക്കാനാണ് നിര്‍ദേശം ലഭിച്ചതെന്ന് രമേശ് പറയുന്നു. തുടര്‍ന്ന് ഫൂഡ് ആന്റ് സേഫ്റ്റി ഉദ്യോഗസ്ഥര്‍ എത്തി ഹോട്ടല്‍ പരിശോധിക്കുകയും ഭക്ഷണ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയയ്ക്കുകയും ചെയ്തു. മാത്രമല്ല യാതൊരു സുരക്ഷയും വൃത്തിയുമില്ലാതെയാണ് ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തി. ഹോട്ടലിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനും ഉത്തരവായി.
Post Your Comments