താമരശ്ശേരി: എല്ലാ ദിവസത്തേയും പോലെയാണ് പ്രബിനും കുടുംബവും അന്ന് കിടന്നത്. എന്നാല്‍ ഒരു ഉറക്കത്തിനു ശേഷം പ്രകൃതി സംഹാര താണ്ഡവമാടുകയായിരുന്നു. കട്ടിപ്പാറ ഉരുള്‍പൊട്ടലിന്റെ ഭീകരതയില്‍ നിന്ന് ഇപ്പോഴും നാട് മുക്തമായിട്ടില്ല. ഉരുള്‍പൊട്ടലില്‍ നിന്ന് അത്ഭുതകരമായി രക്ഷപെട്ട ആശ്വാസത്തിലാണു പ്രസാദിന്റെ കുടുംബം. കട്ടിലില്‍ കിടന്നുറങ്ങിയ പ്രബിന്‍ എഴുന്നേറ്റത് അലമാരയ്ക്കുള്ളിലായിരുന്നു. തുടക്കത്തില്‍ ഒന്നും മനസിലായില്ല. എന്നാല്‍ വീണ്ടെടുത്ത ധൈര്യത്തില്‍ പുറത്തെയ്ക്കു മറിഞ്ഞുവീണ അലമാര കൈ കൊണ്ടു തള്ളിപിടിക്കുകയായിരുന്നു.
ഒടിഞ്ഞ കൈ കൊണ്ട് അലമാര താങ്ങിപിടിച്ചു പ്രബിന്‍ നിന്നു. ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു. രണ്ടു മണിക്കൂറിലേറെ പ്രബിന്‍ അങ്ങനെ നിന്നു എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പ്രസാദിന്റെ മൂത്ത മകനാണു പ്രബിന്‍. രാത്രി വീട്ടില്‍ ഉറങ്ങി കിടക്കുമ്പോഴായിരുന്നു ഉരുള്‍പൊട്ടല്‍ ഉണ്ടായത്. ഞെട്ടിയെഴുന്നേറ്റ പ്രസാദ് ഭാര്യയേയും മകനെയും കണ്ടെത്തി.
കല്ലിനും മണ്ണിനും ഉള്ളില്‍ നിന്നു ഭാര്യയേയും മകനെയും പ്രസാദ് വലിച്ചു പുറത്തെയ്ക്ക് ഇട്ടു. മകന്‍ പ്രബിനു വേണ്ടി അന്വേഷിച്ചു എങ്കിലും തുടക്കത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഈ സമയം പ്രബിന്‍ അലമാരയുടെ ഉള്ളിലായിരുന്നു. പുറത്തു നിന്ന് അച്ഛന്‍ ഉച്ചത്തില്‍ വിളിക്കുന്നതു കേട്ട് അലമാരയ്ക്കുള്ളില്‍ നിന്നു പ്രബിന്‍ വിളികേട്ടു. എങ്കിലും പ്രബിന്റെ ശബ്ദം പുറത്തേയ്ക്കു കേള്‍ക്കുന്നുണ്ടായിരുന്നില്ല. കുറച്ചു സമയങ്ങള്‍ക്കു ശേഷമാണു മണ്ണിനുള്ളില്‍ നിന്നു മകന്റെ ശബ്ദം കേട്ടത്. തുടര്‍ന്നു പിതാവ് പ്രബിനെ രക്ഷിക്കുകയായിരുന്നു.
Post Your Comments