KeralaLatest NewsNews

രണ്ടര മാസത്തെ കാത്തിരിപ്പിന് ശേഷം താമരശേരിയിൽ തടഞ്ഞിട്ട കൂറ്റന്‍ യന്ത്രങ്ങളുമായി ലോറികള്‍ അടുത്തയാഴ്ച ചുരം കയറും

കല്‍പ്പറ്റ: സ്വകാര്യ കമ്പനിക്ക് വേണ്ടി കര്‍ണാടക നഞ്ചന്‍ഗോഡ് എത്തിക്കേണ്ട കൂറ്റന്‍ യന്ത്രങ്ങള്‍ വഹിച്ച ലോറികള്‍ അടുത്ത ആഴ്ച ചുരം കയറും. ഉദ്യോഗസ്ഥരും ട്രാന്‍പോര്‍ട്ട് കമ്പനി അധികൃരും അടങ്ങുന്ന വിദഗ്ദ്ധ സമിതിയുടെ റിപ്പോര്‍ട്ട് പ്രകാരമുള്ള സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി ചുരം കടത്തിവിടുന്നതിന് കോഴിക്കോട് ജില്ല ഭരണകൂടം അനുമതി നല്‍കിയതിനെതുടര്‍ന്നാണ് പുതിയ നീക്കം.

രണ്ട് വാഹനങ്ങളുടെയും യാത്രക്കും യാത്രയാല്‍ ഉണ്ടാകുന്ന നാശ നഷ്ടങ്ങള്‍ക്കും വരുന്ന ചെലവ് ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയായിരിക്കും വഹിക്കുക. ദേശീയപാത, വനം, വൈദ്യുതി തുടങ്ങിയ വകുപ്പുകളുമായി ബന്ധപ്പെട്ട് വയനാട്, കോഴിക്കോട് ജില്ലകളില്‍ ഏതെങ്കിലും തരത്തിലുള്ള നാശനഷ്ടങ്ങള്‍ ഉണ്ടായാല്‍ ഇവ പരിഹരിക്കുന്നതിന് 20 ലക്ഷം രൂപയുടെ ഡി.ഡി ട്രാന്‍സ്‌പോര്‍ട്ട് കമ്പനി ദേശീയപാത അധികൃതര്‍ക്ക് കൈമാറും. ട്രെയ്‌ലറുകള്‍ ചുരം കയറുന്നതിന് മുമ്പായി ഡി.ഡി അധികാരികള്‍ക്ക് നല്‍കുമെന്നാണ് കമ്പനി അധികൃതര്‍ നല്‍കുന്ന വിവരം. ഡി.ഡി നല്‍കി കഴിഞ്ഞാല്‍ ബുധനാഴ്ചയോ, വ്യാഴാഴ്ചയോ ലോറികള്‍ സഞ്ചരിച്ചു തുടങ്ങും.

ചുരത്തില്‍ കനത്ത ഗതാഗതകുരുക്ക് അനുഭവപ്പെടുന്ന ശനി, ഞായര്‍ ദിവസങ്ങള്‍ ഒഴിവാക്കി രാത്രി 12 മണി മുതല്‍ പുലര്‍ച്ചെ അഞ്ച് വരെയാണ് വാഹനങ്ങളുടെ സഞ്ചാര സമയം നിശ്ചയിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button