Latest NewsNewsInternationalCrime

പ്രണയിച്ചതിന് അച്ഛന്‍ മകളെ ചങ്ങലയ്ക്കിട്ടത് 20 വര്‍ഷം !

പ്രണയിച്ചു പോയി എന്നതിന്റെ പേരില്‍ കമിതാക്കള്‍ അനുഭവിക്കേണ്ടി വരുന്ന യാതനകളുടെ വാര്‍ത്തകള്‍ പെരുകി വരികയാണ്. അതിനിടയിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന വാര്‍ത്ത പുറത്ത് വരുന്നത്. സംഭവം അര്‍ജന്റീനയിലാണ് നടന്നത്. പ്രണയിച്ചു എന്ന പേരില്‍ അച്ഛന്‍ മകളെ ചങ്ങലയ്ക്കിട്ടു. ഒന്നോ രണ്ടോ ദിവസമല്ല 20 വര്‍ഷം!. യൗവനത്തിന്റെ നല്ലോരുഭാഗവും അച്ഛന്റെ ക്രൂരത മൂലം ചങ്ങലയിലാണ് മറൈസ അല്‍മിറോണ്‍ എന്ന യുവതിയ്ക്ക് കഴിച്ചുകൂട്ടേണ്ടി വന്നത്. 42ാം വയസിലാണ് ഇവര്‍ക്ക് ഇതില്‍ നിന്നും മോചനം ലഭിച്ചത്.

20ാം വയസില്‍ പുരുഷ സുഹൃത്തുണ്ടെന്ന് പറഞ്ഞാണ് ഇവരുടെ അച്ഛന്‍ ചങ്ങലയില്‍ ഇവരെ ബന്ധിച്ചത്. സംഭവത്തിന് എട്ടു വര്‍ഷത്തിന് ശേഷം പിതാവ് മരണപ്പെട്ടെങ്കിലും ഇവുരുടെ സഹോദരനും അച്ഛന്റെ ക്രൂരത തുടരുകയായിരുന്നു. മറൈസയ്ക്ക് ആറ് സഹോദരങ്ങളാണ്. എല്ലാവരുടെയും അറിവോടുകൂടിയാണ് ഇവരെ ചങ്ങലയില്‍ ഇട്ടെന്നാണ് വിവരം. സംഭവം പല തവണ പോലീസിന്റെ ശ്രദ്ധയില്‍ പെട്ടെങ്കിലും ഇത് അവഗണിക്കുകയായിരുന്നുവെന്നും ആരോപണമുണ്ട്. പോലീസ് ഇവരെ കണ്ടെത്തുമ്പോള്‍ ഇവര്‍ അവശയായിരുന്നു. മറൈസയെ ഇപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button