KeralaLatest News

കേരളത്തിലേക്കുള്ള വിനോദ സഞ്ചാരികളുടെ വരവിൽ വന്‍ വര്‍ദ്ധനവ്

തിരുവനന്തപുരം•സംസ്ഥാനത്തെ വിനോദ സഞ്ചാര രംഗത്ത് 2018 ലെ ആദ്യ പാദത്തില്‍ വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്.

2018ലെ ആദ്യ മൂന്ന് മാസം സംസ്ഥാനത്ത് എത്തിയ മുഴുവൻ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ ( വിദേശ, ആഭ്യന്തര ) 17.87 % ത്തിന്റെ വളർച്ചയാണ് രേഖപ്പെടുത്തിയത്. ഈ മൂന്നു മാസങ്ങളിൽ 6, 54, 854 വിനോദ സഞ്ചാരികളാണ് കഴിഞ്ഞ വർഷത്തെക്കാൽ അധികമായി സംസ്ഥാനത്തെത്തിയത്. ഇത് ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണ്. 20l7 ലെ ആദ്യ മൂന്ന് മാസത്തിൽ 36, 63,552 പേരെത്തിയപ്പോൾ 2018ൽ ഇതേ കാലഘട്ടത്തിൽ 43, 18, 406 പേരാണ് എത്തിയത്.

ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ 18. 57 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. 2017 ല്‍ 12 മാസം കൊണ്ട് ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ 15 ലക്ഷം വര്‍ദ്ധനവ് ഉണ്ടായപ്പോള്‍ 2018 ലെ ആദ്യ മൂന്ന് മാസങ്ങളില്‍ 6 ലക്ഷത്തിന്റെ വര്‍ദ്ധനവ് ഉണ്ടായി. ഏറ്റവും കൂടുതല്‍ ശതമാന വര്‍ദ്ധനവ് ഉണ്ടായത് മൂന്നാര്‍ ഉള്‍പ്പെടുന്ന ഇടുക്കി ജില്ലയിലാണ്. 38.89%. തൊട്ടടുത്ത് 37. 28 % വര്‍ദ്ധനവുമായി ആലപ്പുഴയാണ് രണ്ടാം സ്ഥാനത്ത്. ഏറ്റവും കൂടുതല്‍ ആഭ്യന്തര വിനോദ സഞ്ചാരികള്‍ എത്തിയത് എറുണാകുളം ജില്ലയിലാണ്. ഇവിടെ 8.88 ലക്ഷം പേര്‍. തിരുവനന്തപുരത്ത് 6.93 ലക്ഷം പേരുമായി തിരുവനന്തപുരം രണ്ടാം സ്ഥാനത്ത് എത്തി. എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് തിരുവനന്തപുരത്ത് 1.3 ലക്ഷം പേരുടെ വര്‍ദ്ധനവ് ഉണ്ടായി. ഏറ്റവും കുറവ് വര്‍ദ്ധനവ് രേഖപ്പെടുത്തിയത് കൊല്ലത്താണ്. 4,36 %.

ഈ കാലയളവില്‍ വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ 12.13 % വര്‍ദ്ധനവാണ് ഉണ്ടായത്. ആദ്യ മൂന്ന് മാസം കൊണ്ട് 47,656 വിദേശ ടൂറിസ്റ്റുകള്‍ അധികമായി സംസ്ഥാനത്തെത്തി. 2017 ലെ 12 മാസം കൊണ്ട് അധികമായി എത്തിയത് 53,451 പേരാണ്. ഏറ്റവും കൂടുതല്‍ വിദേശികള്‍ എത്തിയതും എറുണാകുളം ജില്ലയിലാണ്. 1,92,000 ( 22,186 പേര്‍ അധികമായെത്തി). തിരുവനന്തപുരത്ത് എത്തിയ വിദേശ സഞ്ചാരികളുടെ എണ്ണത്തില്‍ -4.5 %ത്തിന്റെ കുറവുമുണ്ട്. അതേ സമയം ഇടുക്കി (60.91%), കോട്ടയം (44.14%), ആലപ്പുഴ (34.02%) എന്നിവിടങ്ങളില്‍ കൂടുതല്‍ വളര്‍ച്ചയും രേഖപ്പെടുത്തിയിട്ടുണ്ട്..

ടൂറിസ്റ്റുകളുടെ എണ്ണത്തിലെ ആദ്യഅഞ്ച് സ്ഥാനം ജില്ലകള്‍ തിരിച്ച് ബ്രാക്കറ്റില്‍ 2017 ലെ ആദ്യ മൂന്ന് മാസത്തെ കണക്കും.

ആഭ്യന്തര ടൂറിസ്റ്റുകള്‍

എറുണാകുളം 8,87,922 (7,91,569), തിരുവനന്തപുരം 6,93,231 (5,60,284), തൃശ്ശൂര്‍ 6,07,333 (5,82,848), കോഴിക്കോട് 2,76,188 ( 2,05,346 ), ഇടുക്കി. 2,48,057 ( 1,78,596).

വിദേശ ടൂറിസ്റ്റുകള്‍

എറുണാകുളം 1,92,000(1,70,000), തിരുവനന്തപുരം 1,36,000 (1,43,000), ആലപ്പുഴ, 50,975 ( 37,986), കോട്ടയം 15,964 (11,077), ഇടുക്കി 15,090 (9,378)

2016 വരെ ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്തായിരുന്ന തൃശ്ശൂര്‍ 2017 ല്‍ രണ്ടാം സ്ഥാനത്തെക്കും 2018 ല്‍ മൂന്നാം സ്ഥാനത്തേക്കും പിന്‍തള്ളപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button