Kerala

ആത്മഹത്യ കുറിപ്പ് എഴുതി വെച്ച ശേഷം യുവതി കാമുകനൊപ്പം മുങ്ങി

പാലാ: മരിക്കാന്‍ പോവുകയാണെന്ന് കുറിപ്പ് എഴുതി വെച്ച ശേഷം യുവതി കാമുകന്റെ വീട്ടിലേക്ക് ഒളിച്ചോടി. പാലായിലാണ് സംഭവം. ഇരുപത് കാരിയായ നഴ്‌സാണ് മരണക്കുറിപ്പ് എഴുതിവെച്ച ശേഷം വെള്ളിയാഴ്ച രാവിലെ കാമുകന്റെ വീട്ടിലേക്ക് തിരിച്ചത്. താന്‍ ചെന്നൈയില്‍ പോയി മരിക്കാന്‍ പോവുകയാണെന്നായിരുന്നു യുവതി കത്തില്‍ എഴുതിയിരുന്നത്.

also read: ധനകാര്യ സ്ഥാപന ഉടമയുടെ ഭാര്യ ഒളിച്ചോടിയത് പുരുഷനായി വേഷമിട്ട പെണ്ണിനൊപ്പം, സംഭവമിങ്ങനെ

കത്ത് കണ്ട മാതാപിതാക്കള്‍ ഉടന്‍തന്നെ പോലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് പോലീസ് ഉടന്‍ അന്വേഷണം തുടങ്ങി. റെയില്‍വേ പോലീസിലും സ്റ്റേഷനിലുമടക്കം വിവരം നല്‍കുകയും ട്രെയിനുകളില്‍ പരിശോധന നടത്തുകയും ചെയ്തു. ഇതിനിടെയാണ് യുവതി എ.ടി.എം. കാര്‍ഡ്, ആഭരണങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവ സഹിതമാണ് പോയതെന്ന് മനസിലായത്. തുടര്‍ന്ന് മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് യുവതി കൊല്ലത്ത് ഉണ്ടെന്ന് വ്യക്തമായത്. ഇതോടെ ശൂരനാട് പോലീസുമായി ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യുവതി കൊല്ലത്തുള്ള ഡ്രൈവറായ കാമുകനൊപ്പമുണ്ടെന്ന് വ്യക്തമായി.

പോലീസ് അന്വേഷിച്ചെത്തുമെന്നായതോടെ ഇരുവരും ശൂരനാട്ട് പോലീസ് സ്റ്റേഷനില്‍ ഹാജരാകുകയായിരുന്നു. പിന്നീട് ഇരുവരെയും പാലാ സ്റ്റേഷനിലെത്തിച്ചു. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button