![](/wp-content/uploads/2018/06/IRANIAN-LADY.png)
മോസ്കോ: ലോകകപ്പ് ഫുട്‌ബോളിന്റെ ആഹ്ലാദ ആരവം ഉയരുമ്പോഴും പ്രതിഷേധത്തിന്റെ സ്വരത്തിനും മങ്ങലില്ലെന്ന് തെളിയിക്കുന്ന ദിനങ്ങളാണ് കടന്നു പോകുന്നത്. ഇറാനിയന്‍ വനിതകള്‍ക്ക് വേണ്ടിയാണ് റഷ്യയിലെ ഇറാന്‍ ആരാധകരുടെ നേതൃത്വത്തില്‍ പ്രതിഷേധം ഉയരുന്നത്. ഇതും ഫുട്‌ബോളും തമ്മില്‍ എന്ത് ബന്ധമെന്ന് തോന്നാം. സ്വന്തം രാജ്യത്തെ സ്‌റ്റേഡിയങ്ങളില്‍ പ്രവേശിക്കാന്‍ ഇറാന്‍ വനിതകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം മൊറോക്കോയ്‌ക്കെതിരായി നടന്ന മത്സരത്തില്‍ ‘ ലെറ്റ് ഇറാനിയന്‍ വുമണ്‍ എന്റര്‍ ദെയര്‍ സ്‌റ്റേഡിയംസ് ‘ എന്നെഴുതിയ ബാനര്‍ സ്‌റ്റേഡിയത്തിലെ ഗാലറിയില്‍ ആരാധകര്‍ ഉയര്‍ത്തിയപ്പോഴാണ് പ്രതിഷേധം നടക്കുന്നത് ലോകത്തിന് മുന്‍പില്‍ വ്യക്തമായത്. ഇറാന്‍ ആരാധകര്‍ക്കൊപ്പം ഇപ്പോള്‍ മൊറോക്കോയെ സ്‌നേഹിക്കുന്നവരും പ്രതിഷേധം അറിയിക്കാന്‍ കൂടിയിട്ടുണ്ട്. ഇവര്‍ സംഘം ചേര്‍ന്ന് റഷ്യയിലെ കവലകളില്‍ പ്ലക്കാര്‍ഡുകളുമെന്തി പ്രതിഷേധമറിയിക്കുകയും പാട്ടും നൃത്തവും അവതരിപ്പിക്കുകയും ചെയ്തിരുന്നു. 1979 മുതല്‍ ഇറാനില്‍ പുരുഷ താരങ്ങള്‍ മത്സരിക്കുന്ന സ്‌പോര്‍ട്ട്‌സ് സ്‌റ്റേഡിയങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിരോധിച്ചിരിക്കുകയാണ്.
Post Your Comments