യോഗയിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് ശീര്‍ഷാസനം. ശരീരത്തിനും മനസിനും വളരെ ഗുണം ചെയ്യുന്ന ശീര്‍ഷാസനം ഏതു പ്രായം മുതല്‍ വേണമെങ്കിലും നമുക്ക് പരിശീലിക്കാവുന്നതാണ്.
അകാലനരയും മുടികൊഴിച്ചിലും ഇല്ലാതാക്കുന്നതിനും വിളര്‍ച്ച, അമിത ഉറക്കം, ഓര്‍മക്കുറവ് തുടങ്ങിയ രോഗങ്ങളുള്ളവര്‍ക്കും ശീര്‍ഷാസനം വളരെ നല്ലതാണ്.
എന്നാല്‍ ചില അസുഖങ്ങളുള്ളവര്‍ ശീര്‍ഷാസനം ചെയ്യാന്‍ പാടില്ല. കഴുത്തുവേദന നടുവേദന, സ്പൈന്‍ പ്രശ്നങ്ങള്‍ ,ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുളളവര്‍, ഹൃദ്രോഗികള്‍, ശ്വാസകോശ രോഗങ്ങളുളളവര്‍ തുടങ്ങിയവര്‍ ഈ ആസനം ചെയ്യരുത്.
ശിരസ്സില്‍ ശരീരത്തെ നിയന്ത്രിച്ച് നിര്‍ത്തുകയാണ് ഈ യോഗാസനത്തിലൂടെ ചെയ്യുന്നത്. ഗുണങ്ങളേറെയുണ്ടെങ്കിലും ശ്രദ്ധിച്ച് വേണ്ടവിധം ചെയ്തില്ലെങ്കില്‍ ശീര്‍ഷാസനം ദോഷമാണുണ്ടാകുക.
അശുദ്ധരക്തം നീക്കം ചെയ്യുന്നതുവഴി ആര്‍ത്തവകാലത്ത് സ്ത്രീകള്‍ക്ക് ഉണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ ഇല്ലാതാക്കാന്‍ ശീര്‍ഷാസനം വളരെ നല്ലതാണ്.
സ്ത്രീകള്‍ക്കുണ്ടാകുന്ന പി.സി.ഒ.ഡി. രോഗവും തുടര്‍ന്നുണ്ടാകുന്ന ബുദ്ധിമുട്ടുകളും ഇല്ലാതാക്കാന്‍ ഫലപ്രദമാണ് ശീര്‍ഷാസനം. ശീര്‍ഷാസനത്തില്‍ രക്തം മുഖത്തേക്ക് എത്തുന്നതിനാല്‍ മുഖസൗന്ദര്യം വര്‍ദ്ധിക്കാന്‍ സഹായിക്കും.
Post Your Comments