തിരുവനന്തപുരം: പോലീസിനെ ദാസ്യപ്പണിയില് ഡിജിപിക്ക് പരാതി നല്കി ക്യാമ്പ് ഫോളോവര്‍. എസ്.എ.പി. ഡ്യൂട്ടീകമാന്റ് പി.വി രാജുവിനെതിരെയാണ് പരാതി. ടൈല്‍ പണിക്ക് പോയെന്നാണ് ദൃശ്യങ്ങളും രേഖകളുമടക്കം പരാതി നല്‍കിയത്. നാല് ജീവനക്കാരെ ടൈല്‍ പണിക്ക് ഉപയോഗിച്ചെന്നും പരാതിയില്‍ പറയുന്നു. വിജിലന്‍സ് അന്വേഷണം നേരിടുന്ന ആളാണ് പി.വി രാജു.
എഡിജിപിയുടെ ഭാര്യയും മകളും പീഡിപ്പിച്ചെന്ന് വനിതാ ക്യാമ്പ് ഫോളോവര്‍ ആരോപിച്ചിരുന്നു. സംഭവം വിവാദമായതോടെ എഡിജിപി സുധേഷ് കുമാറിനെ ആംഡ് പോലീസ് ബറ്റാലിയന് മേധാവി സ്ഥാനത്തുനിന്നു മാറ്റി. ഇതിനെ തുടര്‍ന്നാണ് ദാസ്യപ്പണിയില് കൂടുതല്‍ നടപടിയെടുക്കാനൊരുങ്ങി അധികൃതര്‍ രംഗത്തെത്തിയത്.
Post Your Comments