India

17കാരനെ അഞ്ചുപേര്‍ ചേര്‍ന്ന് പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; അനുഭവിക്കേണ്ടി വന്നത് കൊടും ക്രൂരത

ഗാസിയാബാദ്: 17കാരനെ അഞ്ചുപേര്‍ ചേര്‍ന്ന് പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി. പ്രതികൾ കുട്ടിയുടെ മലദ്വാരത്തില്‍ ഇരുമ്പ് ദണ്ഡ് കുത്തിയിറക്കുകയും ചെയ്‌തു. വ്യഴാഴ്ച ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് ജില്ലയില്‍ മോദിനഗറിലാണ് സംഭവം. കുട്ടി തന്റെ തകരാറിലായ മോട്ടോര്‍ ബൈക്ക് ശരിയാക്കുന്നതിന് വര്‍ക്ക് ഷോപ്പില്‍ ഏല്‍പ്പിച്ച്‌ മാടങ്ങവേയായിരുന്നു സംഭവം.

ALSO READ: നായയുമായി പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട കോട്ടയംകാരന് സംഭവിച്ചത്

പ്രതികൾ കുട്ടിയെ ബലമായി ഒരു കടയുടെ ഉള്ളിലേക്ക് കൊണ്ടു പോകുകയും അവിടെവെച്ച്‌ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയുമായിരുന്നു. ഇവരിൽ നിന്ന് രക്ഷപെടാൻ ശ്രമിച്ച കുട്ടിയെ പ്രതികൾ മർദ്ദിക്കുകയും മലദ്വാരത്തില്‍കൂടി ഇരുമ്പ് ദണ്ഡ് കുത്തിയിറക്കുകയും ചെയ്തു. കുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ അക്രമതികൾ മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. കുട്ടിയുടെ കൈയ്യിലുണ്ടായിരുന്ന 1,600 രൂപ അക്രമികള്‍ തട്ടിയെടുക്കുകയും ചെയ്തു. അക്രമത്തിനിടെ ജാതിപ്പേര് വിളിച്ച്‌ അധിക്ഷേപിച്ചതായും കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button