ഭോപ്പാല്‍: സൈനിക ഓഫീസര്‍മാര്‍ കീഴുദ്യോഗസ്ഥരെക്കൊണ്ട് ദാസ്യപ്പണി ചെയ്യിക്കുന്നതിനെതിരെ പോരാടി ജയിലിലായ മുന്‍ ലാന്‍സ്‌നായിക് യഗ്യപ്രതാപ് സിംഗ് പുറത്തിറങ്ങി. സൈന്യത്തിലെ ദാസ്യപ്പണിക്കെതിരായ പോരാട്ടം തുടരുമെന്ന് അദ്ദേഹം അറിയിച്ചു.
also read:ബറ്റാലിയന്‍ മേധാവി സ്ഥാനത്ത് നിന്ന് എഡിജിപി സുദേഷ് കുമാറിനെ മാറ്റി
കോളനി വാഴ്ചയുടെ പൈതൃകം ബ്രിട്ടീഷുകാര്‍ പോലും ഉപേക്ഷിച്ചിട്ടും സൈന്യത്തില്‍ തുടരുകയാണെന്നും ഇതിനെതിരെ പോരാടുമെന്നും ഇതിനായുള്ള രേഖകള്‍ വിവരാവകാശ നിയമപ്രകാരം ലഭ്യമാക്കിയെന്നും യഗ്യപ്രതാപ് പറഞ്ഞു.
സൈനികമേധാവികളെ സഹായിക്കാന്‍ നിയമിതരാകുന്ന സഹായക്കുമാരെ കൊണ്ട് അവരുടെ വീടുകളില്‍ ദാസ്യപ്പണി ചെയ്യിക്കുന്നതിനെതിരേ 2016-ല്‍ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തെഴുതിയതോടെ അദ്ദേഹം ഒറ്റപ്പെട്ടു. പലവിധത്തിലുള്ള ശിക്ഷണനടപടികള്‍ക്കു വിധേയനാക്കി. ഈ വിഭാഗം നേരിടുന്ന പീഡനത്തിന്റെ നേര്‍ക്കാഴ്ചയായി കഴിഞ്ഞവര്‍ഷം ജനുവരിയില്‍ സിങ് പോസ്റ്റ് ചെയ്ത വീഡിയോ വൈറലായി. ഇതോടെ ഉദ്യോഗസ്ഥര്‍ മനോനില തെറ്റിയെന്ന് ആരോപിച്ച് സിങ്ങിനെ മാനസികചികിത്സാകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. എന്നാല്‍, ഒന്‍പതു ദിവസത്തെ വാസത്തിനുശേഷം അദ്ദേഹത്തിനു കുഴപ്പമൊന്നുമില്ലെന്നു ഡോക്ടര്‍മാര്‍ കണ്ടെത്തി.
ഇതിനിടെ മാധ്യമങ്ങള്‍ക്കു വിവരം നല്‍കിയതിനും ഉപവാസമരം നടത്തിയതിനുമുള്‍പ്പെടെയുള്ള കുറ്റത്തിനു കോര്‍ട്ട്മാര്‍ഷല്‍ നടത്തി. ഒടുവില്‍ കഴിഞ്ഞവര്‍ഷം നവംബറില്‍ അദ്ദേഹം സ്വയംവിരമിച്ചു. ആറുമാസത്തെ ശിക്ഷ കഴിഞ്ഞു കഴിഞ്ഞ എട്ടിനു പുറത്തിറങ്ങിയ അദ്ദേഹം മേലുദ്യോഗസ്ഥരുടെ ദാസ്യപ്പണിക്കെതിരേ പോരാടാന്‍ ഉറച്ചിരിക്കുകയാണ്.
Post Your Comments