ധാക്ക : ബംഗ്ലാദേശിലെ മൗലവിഭസറില്‍ കോമോള്‍ഗാനിയിലുണ്ടായ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം നാലായി. അഞ്ച് പേരെ കാണാതായി. ഇവരെ കുറിച്ച് ഇതുവരെ ഒരു വിവരവും ലഭിച്ചില്ലെന്ന് ധാക്ക ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയുന്നു. ജൂണ്‍ 15 രാത്രി മുതലാണ് പ്രദേശത്ത് വെള്ളപ്പൊക്കം ഉണ്ടായത്. എല്ലാവരെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കാന്‍ സൈന്യം ബംഗ്ലാദേശില്‍ എത്തിയിട്ടുണ്ട്.
മോനു നദിക്ക് സമീപം കുളൗറയിലും രാജ്‌നാഗറിലുമായി കുടുങ്ങിയ ജനങ്ങളെ സൈന്യം രക്ഷപ്പെടുത്തി. പ്രളയ ബാധിത പ്രദേശങ്ങളില്‍ 143 ടണ്‍ അരി നല്‍കിയെന്നും മൗല്‍വിബാസര്‍ ഗവണ്‍മെന്റ് കോളജ്, മൗല്‍വിബാസര്‍ ഗവണ്‍മെന്റ് വിമന്‍സ് കോളജ്, പ്രൈമറി ടീച്ചേഴ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട്, പോളിടെക്‌നിക് ഇന്‍സ്റ്റിറ്റ്യൂട്ട്, ടെക്‌നിക്കല്‍ സ്‌കൂള്‍, കോളേജ് എന്നിവിടങ്ങളിൽ ദുരിതാശ്വസ കേന്ദ്രങ്ങള്‍ തുറന്നെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ എഡി തോഭല്‍ അഹമ്മദ് അറിയിച്ചു.
Also read : ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 13 ആയി
Post Your Comments