
വിപണി കീഴടക്കാന്‍ വില കുറഞ്ഞ പൾസർ ക്ലാസ്സിക്ക് പുറത്തിറക്കി ബജാജ്. 2018 പള്‍സര്‍ 150 -യുടെ മോഡലിനു സമാനമായി ഗ്രാഫിക്സ്, ടാങ്ക് എക്സറ്റൻഷൻ, വിഭജിച്ച സീറ്റ്, പിൻ ഡിസ്ക് ബ്രേക്ക് തുടങ്ങിയവ ഒഴിവാക്കിയാണ് ബജാജ് പൾസർ 150 ക്ലാസിക് കമ്പനി ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്.

(financial express)
എഞ്ചിനിൽ കാര്യമായ മാറ്റം വരുത്തിയിട്ടില്ല. 149 സി സി, സിംഗിൾ സിലിണ്ടർ, ഫോർ സ്ട്രോക്ക് എഞ്ചിൻ 8,000 ആർ പി എമ്മിൽ 14 ബി എച്ച് പി വരെ കരുത്തും 6,000 ആർ പി എമ്മിൽ 13.4 എൻ എം ടോർക്കും നൽകുന്നു. അഞ്ചു സ്പീഡ് ഗിയര്‍ബോക്സാണ് ട്രാന്സ്മിഷന്. കൂടാതെ ടെലിസ്കോപിക് ഫോര്‍ക്കുകളും പിന്നില്‍ ഗ്യാസ് ചാര്‍ജ്ഡ് ട്വിന്‍ റിയര്‍ ഷോക്ക് അബ്സോര്‍ബറും, ട്യൂബ്ബ്ലെസ് ടയറുകളും ഇതിൽ ഉള്‍പ്പെടുത്തിയിരിക്കുന്നു. 67,437 രൂപയാണ് മുംബൈ എക്സ്ഷോറൂം വില. തുടക്കത്തിൽ മഹാരാഷ്ട്രയിൽ മാത്രം വില്പനയുള്ള പൾസർ 150 ക്ലാസിക് മറ്റു സംസ്ഥാനങ്ങളിൽ ഉടൻ എത്തുമെന്നാണ് പ്രതീക്ഷ.

(financial express)

(Indian tribune)
Post Your Comments