ലണ്ടന്‍: 12 കാരന് കഞ്ചാവ് എണ്ണ ഉപയോഗിക്കാൻ അനുവാദം നൽകി സർക്കാർ.
കുട്ടിയുടെ ചികിത്സയ്ക്ക് വേണ്ടിയാണ് ഈ ലഹരി മരുന്ന് ഉപയോഗിക്കാൻ ബ്രിട്ടീഷ് സർക്കാർ അനുമതി നകിയത്. കുട്ടിക്ക് കഞ്ചാവ് എണ്ണ ഉപയോഗിക്കാൻ അനുവാദം നൽകുന്നതുമായി ബന്ധപ്പെട്ട് വിഷയം ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
2016 മുതല്‍ അമേരിക്കയില്‍ ചികിത്സയിലായിരുന്ന ബില്ലി. 2017 മുതല്‍ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരമാണ് മകന് കഞ്ചാവ് എണ്ണ നല്‍കിയതെന്ന് അമ്മ ഷാര്‍ലറ്റ് കാല്‍ഡ്വെല്‍ പറഞ്ഞിരുന്നു. മുതിര്‍ന്ന ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം അനുസരിച്ചാണ് ഇത്തരത്തില്‍ നടപടിയെടുത്തത്. കഴിഞ്ഞവര്‍ഷം മുതല്‍ 12കാരന്‍ കഞ്ചാവ് എണ്ണ ഉപയോഗിച്ചു വരികയാണ്.
ALSO READ: ആംബുലന്‍സിനുള്ളില്‍ കഞ്ചാവ് കടത്തിയവർ പിടിയിൽ
യുകെയിലേക്ക് വരുമ്ബോള്‍ കഞ്ചാവ് ഓയില്‍ കൊണ്ടു വന്നപ്പോഴാണ് ബില്ലിയെ വിമാനത്താവളത്തില്‍ വച്ച് പിടികൂടിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മരുന്ന് ആവശ്യത്തിനാണ് കൊണ്ടുവന്നതെന്ന് തെളിഞ്ഞത്. ടെറാഹൈഡ്രോ കാനാബിനോള്‍ (THC) എന്ന് വിളിക്കുന്ന കനോബീസ് ഓയില്‍, യുകെയില്‍ നിയമവിരുദ്ധമാണ്. എന്നാല്‍, യൂറോപിലെ മറ്റ് ചില രാജ്യങ്ങളില്‍ ഇത് ലഭ്യമാണ്. ലൈസന്‍സ് അനുവദിച്ചെങ്കിലും താത്കാലിക ലൈസന്‍സ് മാത്രമാണ് ലഭിച്ചിരിക്കുന്നത് കര്‍ശനമായ നിയന്ത്രണങ്ങളും ഇതിനുണ്ട്.
Post Your Comments