KeralaLatest NewsNews

ധനകാര്യ സ്ഥാപന ഉടമയുടെ ഭാര്യ ഒളിച്ചോടിയത് പുരുഷനായി വേഷമിട്ട പെണ്ണിനൊപ്പം, സംഭവമിങ്ങനെ

കാഞ്ഞങ്ങാട്: ധനകാര്യ സഥാപന ഉടമയുടെ ഭാര്യ ഒളിച്ചോടിയത് പുരുഷനായി വേഷമിട്ട പെണ്ണിനൊപ്പം. അതും ഭര്‍ത്താവിന്റെ 12 പവനും 5 ലക്ഷം രൂപയും കൊണ്ട്. കാഞ്ഞങ്ങാട് ധനകാര്യ സ്ഥാപനം നടത്തുകയായിരുന്നു ഇദ്ദേഹം. ഇയാളുടെ ഭാര്യ ജംഷീര്‍ എന്ന ആളിനൊപ്പം 25 ദിവസങ്ങള്‍ക്ക് മുന്‍പേ ഒളിച്ചോടിയെന്ന് തെളിഞ്ഞു. എന്നാല്‍ വൈദ്യ പരിശോധനയില്‍ വന്നത് ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു. ജംഷീര്‍ ആണല്ല, പെണ്ണായിരുന്നു.

യുവതിയുടെ ഭര്‍ത്താവ് നല്‍കിയ പരാതി പ്രകാരം പോലീസ് അന്വേഷിച്ചപ്പോഴാണ് ഇവര്‍ ആന്ധ്രയിലുണ്ടെന്ന് കണ്ടെത്തിയത്. സ്‌റ്റേഷനിലെത്തിച്ചപ്പോള്‍ സംശയം തോന്നി വനിത പോലീസിന്റെ നേതൃത്വത്തില്‍ പരിശോധിച്ചപ്പോഴേക്കും ജംസീര്‍ ആണല്ല പെണ്ണാണെന്ന് തെളിഞ്ഞു. യുവതിയുടെ വീടിനടുത്ത് തന്നെയാണ് ജംഷീറും താമസിച്ചിരുന്നത്. ആദ്യം ട്രാന്‍സ്‌ജെന്റാറെന്നാണ് ധരിപ്പിച്ചിരുന്നത്. അങ്ങനെ ഇവര്‍ പ്രണയത്തിലാകുകയും ഒളിച്ചോടുകയുമായിരുന്നു. വീട്ടില്‍ നിന്നും എടുത്ത അഞ്ച് ലക്ഷം രൂപ ഇതിനോടകം ചെലവായി എന്നാണ് ഇവര്‍ പറയുന്നത്. ഇരുവരേയും കോടതിയില്‍ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button