ജനപ്രീയ ഇന്‍സ്റ്റന്റ് മെസേജിംഗ് ആപ്ലിക്കേഷനായ വാട്സ്ആപ്പ് ചില സ്മാര്‍ട്ട്ഫോണുകളിലും മൊബൈല്‍ ഫോണുകളിലും പ്രവര്‍ത്തിക്കില്ല. ഈ വാര്‍ത്ത കേള്‍ക്കുമ്പോള്‍ അല്പം പരിഭ്രാന്തി തോന്നിയേക്കാം. എന്നാല്‍ പേടിക്കാന്‍ ഒന്നും തന്നെയില്ല. 2018 ഓടെയും 2020 ടെയും സപ്പോര്‍ട്ട് അവസാനിക്കുന്ന മൊബൈല്‍ ഫോണുകളുടെ പുതുക്കിയ പട്ടിക അടുത്തിടെ വാട്സ്ആപ്പ് പുറത്തിറക്കിയിരുന്നു. അതില്‍ പുതുമയൊന്നുമില്ല-ഈ വര്‍ഷമാദ്യം, ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള കമ്പനി പഴയ ഒഎസില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്ട്ട്ഫോണുകള്ക്കുള്ള പിന്തുണ അവസാനിപ്പിച്ചിരുന്നു.
വാട്സ്ആപ്പില്‍ ഭാവിയില്‍ വരുന്ന ഫീച്ചറുകള്‍ ഉള്‍ക്കൊള്ളാന്‍ കഴിവില്ലാത്ത മൊബൈല്‍ ഡിവൈസുകള്‍ക്കുള്ള പിന്തുണയാണ് അവസാനിപ്പിക്കുന്നതെന്ന് വാട്സ്ആപ്പ് ഔദ്യോഗിക വെബ്സൈറ്റിലൂടെ അറിയിച്ചു. ഈ മൊബൈല്‍ ഡിവൈസുകള്‍ ഉപയോഗിക്കുന്നവരാണ് നിങ്ങളെങ്കില്‍ വാട്സ്ആപ്പ് സേവനം തുടര്‍ന്നും ലഭിക്കാന്‍ പുതിയ ആന്‍ഡ്രോയ്ഡ്, ഐ.ഫോണ്‍ അല്ലെങ്കില്‍ വിന്‍ഡോസ് ഫോണിലേക്ക് അപ്ഗ്രേഡ് ചെയ്യണം.
വാട്സ്ആപ്പ് സേവനം അവസാനിപ്പിക്കുന്ന ഡിവൈസുകളുടെ പട്ടിക
• നോക്കിയാ സിംബിയന്‍ എസ് 60- 2017 ജൂണിന് ശേഷം സേവനം ലഭ്യമല്ല
•ബ്ലാക്ക്ബെറി ഒ.എസും, ബ്ലാക്ക്ബെറി 10 – 2017 ഡിസംബര്‍ 31 ന് ശേഷം സേവനം ലഭ്യമല്ല
• വിന്‍ഡോസ് ഫോണ്‍ 8.0 ഉം അതിന് മുന്പുള്ളതും- 2017 ഡിസംബര്‍ 31 ന് ശേഷം സേവനം ലഭ്യമല്ല
•നോക്കിയ എസ്40 – 2018 ഡിസംബര്‍ 31 ഓടെ സേവനം അവസാനിപ്പിക്കും.
•ആന്‍ഡ്രോയ്ഡ് 2.3.7 പതിപ്പും അതിന് മുന്‍പുള്ളവയും- 2020 ഫെബ്രുവരി 1 ഓടെ സേവനം അവസാനിക്കും
•ഐഫോണ്‍ ഒഎസ് 7 ഉം അതിന് താഴെയുള്ളവയും – ഫെബ്രുവരി 1 ഓടെ സേവനം അവസാനിക്കും
Post Your Comments