
പ്രശസ്ത അശ്ലീല നടിമാരില്‍ ഒരാളാണ് പ്രിയ അഞ്ജലി റായി. എന്നാല്‍ ഇവര്‍ ഒരു ഇന്‍ഡോ-അമേരിക്കല്‍ വംശജയാണെന്ന വിവരം പലര്‍ക്കും അറിയില്ല. 1977 ഡിസംബര്‍ 25 നാണ് പ്രിയ അഞ്ജലി റായിയുടെ ജനനം. ഡല്‍ഹിയില്‍ ജനിച്ച പ്രിയയയെ രണ്ട് വയസുള്ളപ്പോള്‍ ഒരു അമേരിക്കന്‍ ദമ്പതികള്‍ ദത്തെടുക്കുകയായിരുന്നു.
മിന്നെസോട്ടയിലായിരുന്നു പ്രിയ വളര്‍ന്നത്. പഠനം പൂര്‍ത്തിയാക്കിയ പ്രിയ തുടര്‍ന്ന് പോണ്‍ കരിയര്‍ തെരഞ്ഞെടുക്കുകയായിരുന്നു. പോണ്‍ താരമാകുന്നതിന് മുന്‍പ് ഫാഷന്‍, സ്വിംവെയര്‍ മോഡലായും പ്രിയ ജോലി ചെയ്തിട്ടുണ്ട്. ആദ്യം സ്ട്രിപ്പര്‍ ആയി കരിയര്‍ തുടങ്ങിയ ഇവര്‍ തന്റെ ഇന്ത്യന്‍ പേര് നിലനിര്‍ത്തി. 2007 ല്‍ , 29 ാത്തെ വയസില്‍ പോണ്‍ വ്യവസായ രംഗത്ത് കടന്ന പ്രിയയ്ക്ക് സണ്ണിലിയോണിനെപ്പോലെ നിരവധി ആരാധകരുണ്ട്. 2013 ഐസിസ് റൈസിംഗ്: കഴ്സ് ഓഫ് ദി ലേഡി മമ്മി എന്ന ഹൊറര്‍ ചിത്രത്തിലും അവര്‍ അഭിനയിച്ചിട്ടുണ്ട്. ഈ ചിത്രത്തില്‍ സെക്സി സൂപ്പര്‍നാച്യുറല്‍ കഥാപാത്രമായാണ് പ്രിയ വേഷമിട്ടത്.
സെക്സ് രംഗങ്ങളില്‍ അഭിനയിക്കുന്ന താരങ്ങള്‍ കോണ്ടം ഉപയോഗിക്കണമെന്ന നിയമത്തിനെതിരെ പ്രതിഷേധിക്കുകയും ചെയ്തിട്ടുണ്ട് ഇവര്‍.
അശ്ലീല ചിത്രങ്ങളിലെ അഭിനയത്തിന് നിരവധി അവാര്‍ഡുകള്‍ പ്രിയയെ തേടിയെത്തിയിട്ടുണ്ട്. ബിഗ്‌ബോസ് സീസണ്‍ 6 ല്‍ ഇവര്‍ പങ്കാളിയാകുമെന്ന് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അതുണ്ടായില്ല. ബിഗ്‌ബോസിലൂടെയാണ് സണ്ണി ലിയോണും ബോളിവുഡ് പ്രവേശനം നടത്തിയത്.
2013 ല്‍ അഭിനയത്തിലും സ്വകാര്യ ജീവിതത്തിലും കൂടുതല്‍ ശ്രദ്ധിക്കാനെന്ന് പറഞ്ഞ് കൊണ്ട് പ്രിയ പോണ്‍ രംഗത്തോട് വിടപറഞ്ഞു. 2013 ജൂണില്‍ പോണ്‍ രംഗവുമായി ബന്ധമില്ലാത്ത ഒരു ബിസിനസുകാരനുമായി തന്റെ വിവാഹം നിശ്ചയിച്ചതായി 40 കാരിയായ നടി നേരത്തെ പ്രഖ്യാപിച്ചിരുന്നു. അരിസോണയിലെ ഫീനിക്സിലാണ് ഇപ്പോള്‍ പ്രിയ റായിയുടെ താമസം.
Post Your Comments