തിരുവനന്തപുരം: രാഷ്ട്രീയത്തിലുള്ളവര്‍ക്ക് പലവിധ ആരോപണങ്ങള്‍ കേള്‍ക്കേണ്ടി വരുമെന്ന് കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എ. കഴിഞ്ഞ ദിവസം ഗണേഷിന്റെ കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് യുവാവിനെ മര്‍ദ്ദിച്ച സംഭവവുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
തങ്ങളെ എംഎല്‍എ മര്‍ദ്ദിച്ചുവെന്ന് പറഞ്ഞ് യുവാവും മാതാവും ആദ്യം പോലീസില്‍ പരാതി നല്‍കിയിട്ടും അത് സ്വീകരിച്ചിരുന്നില്ലെന്നും ആരോപണമുണ്ട്. അതിനിടെ പരാതി നല്കിയ അനന്തകൃഷ്ണനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പോലീസ് കേസെടുത്തു. പോലീസിന്റെ തലപ്പത്ത് നിന്നും കേസ് ഒത്തുതീര്‍ക്കുന്നതിനായി സമ്മര്‍ദ്ദമുണ്ടാകുന്നതായും സൂചനയുണ്ട്.
Post Your Comments