മുംബൈ: ദളിത് കുട്ടികള്‍ക്ക് ക്രൂര മര്‍ദനം. നഗ്നരാക്കിയ ശേഷം ഇവരെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മഹാരാഷ്ട്രയില്‍ നടന്ന സംഭവത്തില്‍ രണ്ട് പേര് അറസ്റ്റിലായി. പൊതു കിണറില്‍ ഇറങ്ങിയതിനാണ് കുട്ടികളെ ക്രൂരമായി മര്‍ദിച്ചത്. സംഭവത്തില്‍ കര്‍ശന നടപടി വേണമെന്നാണ് ദളിത് സംഘടനകളുടെ ആവശ്യം.
read also: പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ വീട്ടിൽ കയറി പീഡിപ്പിച്ചു
മഹാരാഷ്ട്രയിലെ ജല്‍ഗാവിലാണ് സംഭവം. പൊതുകിണറ്റില് ഇറങ്ങിയ രണ്ട് ദളിത് കുട്ടികളെ നഗ്നരാക്കി തല്ലിച്ചതയ്ക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തെത്തിയിട്ടുണ്ട്. പത്തുവയസ്സുകാരായ രണ്ടു കുട്ടികളാണ് ക്രൂരമര്‍ദ്ദനത്തിനിരയായത്. വരാന്തയില്‍ നില്ക്കുന്ന കുട്ടികളെ ബെല്‍റ്റ് കൊണ്ടും വടികൊണ്ടും തല്ലുകയാണ്.
ചൂട് സഹിക്കാതായതോടെയാണ് കുട്ടികള്‍ കിണറ്റിലിറങ്ങിയത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലായതോടെ പ്രതിഷേധം ശക്തമായി. തുടര്‍ന്ന് രണ്ടുപേരെ അറസ്റ്റ് ചെയ്തതായി മഹാരാഷ്ട്ര സാമൂഹ്യ നീതി വകുപ്പ് മന്ത്രി ദിലീപ് കാംപ്ലെ പറഞ്ഞു. ഇവര്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസ് എടുത്തിട്ടുണ്ട്.
Post Your Comments