പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയ കാമുകിയെ കാമുകൻ കഴുത്തറുത്ത് കൊന്നു. ഇരുവരും മൂന്ന് വർഷത്തിൽ ഏറെയായി പ്രണത്തിലായിരുന്നു. രണ്ട്‌പേരും രണ്ട് ജാതിയിൽപ്പെട്ടവരായതിനാൽ വീട്ടുകാർ ബന്ധത്തെ എതിർത്തു തുടർന്ന് പെൺകുട്ടിയും പ്രണയത്തിൽ നിന്ന് പിന്മാറി. തുടർന്നാണ് കാമുകൻ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. തെലങ്കാനയിലെ കരിംനഗറിലാണ് സംഭവം. കളക്ട്രേറ്റിന് മുന്നിലെ ഒരു സ്ഥാപനത്തിൽ യുവതി ജോലിക്കെത്തിയപ്പോഴാണ് യുവാവ് കാമുകിയെ കൊലപ്പെടുത്തിയത്.
also read: കാമുകിയെ മര്‍ദ്ദിച്ചതിന് പ്രമുഖ നടനെതിരെ കേസെടുത്തു
ആറ് മാസം മുൻപാണ് ഇവരുടെ പ്രണയം വീട്ടുകാർ ഇടപെട്ട് അവസാനിപ്പിച്ചത്. ഇരുവരുടെയും വീട്ടുകാരുടെ സാനിധ്യത്തിൽ യുവാവ് ഇനി പെൺകുട്ടിയെ ശല്യം ചെയ്യാനോ ഉപദ്രവിക്കാനോ വരില്ലെന്നും പെൺകുട്ടിയെ ഇനിയൊരിക്കലും കാണാൻ ശ്രമിക്കില്ലെന്നും എഴുതി നൽകിയിരുന്നു. എന്നാൽ പ്രതികാരം ഉള്ളിൽ ഒതുക്കി നടന്ന യുവാവ് കഴിഞ്ഞ ദിവസം പെൺകുട്ടിജോലി ചെയ്‌തിരുന്ന സ്ഥാപനത്തിൽ എത്തുകയും പെൺകുട്ടിയെ കാണാൻ അനുവാദം ചോദിക്കുകയും ചെയ്‌തു. പെൺകുട്ടി പുറത്തിറങ്ങിയതും ഇയാൾ പെൺക്കുട്ടിയെ കടന്നു പിടിക്കുകയും, കഴുത്തറുക്കുകയുമായിരുന്നു.
രക്തത്തിൽ കുളിച്ചു കിടന്ന പെൺകുട്ടിയെ നാട്ടുകാർ ഉടനടി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാട്ടുകാർ പ്രതിയെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. പ്രതി പോലീസ് സ്റ്റേഷനിൽ ഉണ്ടെന്ന് അറിഞ്ഞ പെൺകുട്ടിയുടെ ബന്ധുക്കൾ സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചിരുന്നു. പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനൽകി.
Post Your Comments