ഇന്ത്യൻ സ്മാർട്ട് ഫോൺ വിപണിയി കീഴടക്കാൻ പുതിയൊരു ചൈനീസ് കമ്പനി കൂടി എത്തുന്നു. ഹോംടോം’ എന്ന കമ്പനിയാണ് ഇന്ത്യയിലെത്തുന്നത്. ബുധനാഴ്ചയാണ് ഇതുസംബന്ധിച്ച ഔദ്യോദിക പ്രഖ്യാപനമുണ്ടായത്. 8,000 രൂപ മുതലുള്ള അഞ്ച് സ്മാര്‍ട്‌ഫോണുകളായിരിക്കും കമ്പനി ഇന്ത്യയിൽ അവതരിപ്പിക്കുക.ഷെന്‍സെന്‍ ഹെങ്ടണ്‍ ടെക്‌നോളജി കോ.ലിമിറ്റഡിന്റെ ഭാഗമായ കമ്പനിയാണ് ഹോംടോം. 2013ല്‍ ആരംഭിച്ച ഹോംടോം വിവിധ സ്മാര്‍ട്‌ഫോണ്‍ കമ്പനികള്‍ക്ക് ഒഡിഎം സേവനങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്.
ആരംഭ പ്രവർത്തനങ്ങളുടെ ഭാഗമായി ഇരുനൂറിലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലുമായി ഞങ്ങളുടെ ബിസിനസ് വിപുലീകരിച്ചിട്ടുണ്ടെന്നും തെക്കേ ഏഷ്യ മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, യൂറോപ്പ്, ലാറ്റിന്‍ അമേരിക്ക, വടക്കേ അമേരിക്ക എന്നിവിടങ്ങളിലെല്ലാം ഞങ്ങളുടെ സാന്നിധ്യം അനുഭവപ്പെട്ടിട്ടുണ്ട്’- ഹോംടോം സിഇഒ ഗാം ഡോംഗ് അറിയിച്ചു.
വിജ്ഞാനം’ എന്ന് അര്‍ത്ഥം വരുന്ന ഹെങ്‌ടോങ് എന്ന വാക്കില്‍ നിന്നാണ് ഹോംടോം ഉടലെടുത്തത്.
Also read :യുഎസ് ഉല്‍പന്നങ്ങള്‍ക്ക് ഇറക്കുമതി ചുങ്കം വര്‍ധിപ്പിച്ച് ഇന്ത്യ
Post Your Comments