Kerala

പോലീസ് സേനയിൽ അമർഷം; അടിയന്തര യോഗം വിളിച്ച് ഡിജിപി

തിരുവനന്തപുരം: കേരളാ പോലീസിൽ ദാസ്യപ്പണി തുടരുന്നതിൽ പോലീസുകാർക്കിടയിൽ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിൽ അടിയന്തിര യോഗം വിളിച്ച് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. വിവിധ പോലീസ് സംഘടനകളുടെ അടിയന്തിര യോഗമാണ് തലസ്ഥാനത്ത് വിളിച്ചു ചേർത്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം സായുധസേനാ എഡിജിപി സുദേഷ് കുമാറിന്റെ ഡ്രൈവർ തിരുവനന്തപുരം കുറ്റിച്ചൽ സ്വദേശി ഗവാസ്കറെ എഡിജിപിയുടെ സിവിൽ സർവീസ് പ്രവേശനത്തിനു തയാറെടുക്കുന്ന മകൾ ക്രൂരമായി മർദ്ദിച്ച സംഭവത്തിലാണ് പോലീസ് സേനയിൽ അമർഷം ഉണ്ടായത്. കൂടാതെ ഡ്രൈവറും എഡിജിപിയുടെ മകളും പോലീസിൽ പരാതി നൽകിയിരുന്നു. ഇരുവരുടെയും പേരില്‍ കേസെടുത്തിരുന്നു. മകളുടെ പേരിൽ ജാമ്യമില്ല വകുപ്പിൽ പോലീസ് കേസെടുത്തിരുന്നു.

പിന്നീട് മകളുടെ പേരിലുള്ള കേസ് പിൻവലിക്കാൻ എഡിജിപി സുദേഷ് കുമാർ ചില നീക്കങ്ങൾ നടത്തി എന്ന കാരണത്താൽ പോലീസുകാർക്കിടയിൽ പ്രതിഷേധം മുറുകുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button