ബോളിവുഡ് രംഗത്തെ ഒരു മികച്ച നടിയും മോഡലുമാണ് ബിപാഷ ബസു. ശരീര സൗന്ദര്യമാണ് ബിപാഷയ്ക്ക് എപ്പോഴും മുതൽ കൂട്ടായിട്ടുള്ളത്. അടുത്തിടെയാണ് നടി വിവാഹിതയായത്. വിവാഹത്തിന് ശേഷം താരം തന്റെ ശരീര സൗന്ദര്യം ഭംഗിയായി നോക്കാറുണ്ട്.
ഭക്ഷണത്തിൽ ക്രമീകരണം നടത്തിയെങ്കിലും യോഗയാണ് ബിപാഷയുടെ ജീവിതത്തിൽ ഒഴിച്ചുകൂടാനാകാത്ത ഒന്ന്. നടനും ഭർത്താവുമായ കരൺ സിങുമായി ബിപാഷ യോഗ ചെയ്യുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. യോഗാ പരിശീലനം കഠിനമാകുന്ന സാഹചര്യത്തിൽ പലപ്പോഴും ഭർത്താവിന്റ പിന്തുണയും ഈ താരത്തിന് ഉണ്ടാകാറുണ്ട്.
Post Your Comments