
ഗുവാഹട്ടി: ആസാമിലെ വെള്ളപ്പൊക്കം നാല് ലക്ഷത്തിലേറെ പേരെ ബാധിച്ചതായി റിപ്പോർട്ട്. അതേസമയം കഴിഞ്ഞ ദിവസം മരണങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ലെന്ന് ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി. അതേസമയം വ്യഴാഴ്ച വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും പെട്ട് മൂന്ന് പേർ മരിച്ചിരുന്നു. വിവിധയിടങ്ങളിൽ റോഡുകൾ, പാലങ്ങൾ തുടങ്ങിയവയെല്ലാം തകർന്നു.
Read Also: സംസ്ഥാനത്ത് വീണ്ടും കനത്ത മഴയും മണ്ണിടിച്ചിലും
ട്രെയിൻ സർവീസുകളും നിർത്തിവെച്ചിരിക്കുകയാണ്. സംസ്ഥാനത്തൊട്ടാകെ 256 ദുരിതാശ്വാസ ക്യാംപുകൾ തുറന്നിട്ടുണ്ട്. 18,931 ലേറെ പേരാണ് ദുരിതാശ്വാസ ക്യാംപുകളിലുള്ളതെന്നാണ് സൂചന.
Post Your Comments