കോഴിക്കോട്: കനത്ത മഴയെത്തുടർന്ന് കോഴിക്കോട് കാരശ്ശേരിയിൽ വീണ്ടും മണ്ണിടിച്ചിലുണ്ടായി. മണ്ണിടിച്ചിലിനെ തുടര്‍ന്ന് സമീപത്ത് താമസിക്കുന്നവരെ സുരക്ഷിതമായി മാറ്റി പാര്‍പ്പിച്ചു.
വ്യാഴാഴ്ച കനത്ത മഴയിലും ഉരുള്‍പൊട്ടലിലും കോഴിക്കോടു ജില്ലയില്‍ എട്ടുപേര്‍ മരിച്ചിരുന്നു. ഇതില്‍ മൂന്നുപേര്‍ കുട്ടികളാണ്. ഏഴുപേര്‍ ഉരുള്‍പൊട്ടലിലും പുഴയിലെ ഒഴുക്കില്‍പ്പെട്ട് ഒരാളുമാണ് മരിച്ചത്. കനത്ത മഴയും മണ്ണിടിച്ചിലും തുടരുന്ന സാഹചര്യത്തില്‍ പോലീസും ഫയര്‍ ഫോഴ്സും സ്ഥലത്തെത്തിയിട്ടുണ്ട്. മഴ തുടരുന്നതിനാൽ കനത്ത ജാഗ്രതാ നിർദ്ദേശമാണ് ജനങ്ങൾക്ക് നൽകിയിരിക്കുന്നത്.
Post Your Comments