
ന്യൂഡൽഹി : ലോകകപ്പ് ഫുട്ബോളുമായി ബന്ധപ്പെട്ട് ഉപയോഗ്‌താക്കൾക്ക് പുത്തൻ ഓഫറുകളുമായി ജിയോ ടെലികോം കമ്പനി രംഗത്തെത്തി. 149 രൂപാ പ്ലാനില്‍ പ്രതിദിനം 3 ജിബി ഡാറ്റ നല്‍കാന്‍ ജിയോ തീരുമാനിച്ചിരുന്നു. തൊട്ടുപിന്നാലെ വമ്പൻ ഓഫറുകളുമായി എത്തിയിരിക്കുകയാണ് ബിഎസ്എൻഎൽ.
ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ സ്‌പെഷ്യല്‍ ഡേറ്റാ എസ്ടിവി 149 എന്നാണ് പുതിയ പ്ലാനിന് ബിഎസ്എന്‍എല്‍ പേര് നല്‍കിയിരിക്കുന്നത്.ഒരു ടെലികോം കമ്പനി നല്‍കുന്ന ഏറ്റവും കുറഞ്ഞ നിരക്ക് എന്ന വിശേഷണവും ഈ പ്ലാനിലൂടെ ബിഎസ്എന്‍എലിന് സ്വന്തമാകും.
ഓഫര്‍ പ്രകാരം ഒരു ജിബി ഡാറ്റയ്ക്ക് 1.3 രൂപ മാത്രമാണ് ചെലവ് വരിക. ദിവസം 4 ജിബി ഡാറ്റയാണ് പുതിയ പ്ലാനിലൂടെ ബിഎസ്എന്‍എല്‍ നല്‍കുന്നത്. പുതിയ പ്ലാനിലൂടെ 28 ദിവസത്തെ കാലാവധിയില്‍ ഉപഭോക്താക്കള്‍ക്ക് 112 ജിബി ഡാറ്റ ലഭിക്കും. ജൂണ്‍ 14 മുതല്‍ ജൂലൈ 15 വരെയാണ് ഉപയോക്താക്കള്‍ക്ക് പുതിയ ഓഫര്‍ ലഭ്യമാകുക.
Post Your Comments