Kerala

ശ്രീകോവില്‍ വരെ വെള്ളം, പൂജാരി ക്ഷേത്രത്തില്‍ എത്തിയത് ഓട്ടുരുളിയില്‍

കോട്ടയം: മഴ ശക്തമായതോടെ പലയിടത്തും വന്‍ നാശ നഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മഴ പെയ്ത് ശ്രീകോവില്‍ വരെ വെള്ളം കയറിയിട്ടും പൂജക്കായി പൂജാരി എത്തിയതാണ് പുതിയ വാര്‍ത്ത. ഓട്ടുരുളിയില്‍ കയറിയിരുന്ന് തുഴഞ്ഞാണ് പൂജാരി പൂജയ്ക്ക് എത്തിയത്.

read also: കനത്ത മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

നിത്യപൂജ മുടങ്ങാതിരിക്കാന്‍ ഒട്ടുരുളിയില്‍ തുഴഞ്ഞെത്തുകയാണ് പൂജാരി ചെയ്തത്. വേളൂര്‍ പാറപ്പാടം ശ്രീ ഭഗവതി ക്ഷേത്രത്തിലാണ് സംഭവം എന്നാണ് വിവരം. വെള്ളം പൊങ്ങിയതോടെ ഉരുളിയില്‍ കയറി നീന്തിയാണ് പൂജാരി ക്ഷേത്രത്തില്‍ എത്തിയത്.

പൂജാരി മാത്രമല്ല കനത്തമഴയില്‍ വെള്ളത്താല്‍ ചുറ്റപ്പെട്ട ക്ഷേത്ര ശ്രീകോവിലിലേക്ക് ക്ഷേത്ര ഭാരവാഹികളും മറ്റ് പലരും എത്തുന്നതും ഇങ്ങനെയൊക്കെ തന്നെയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ഇടുക്കി ഭാഗത്തുണ്ടായ ഉരുള്‍പൊട്ടലിലെ ജലം മീനച്ചിലാറില്‍ വന്നു ചേര്‍ന്നതാണ് ഇവിടെ വെള്ളം കയറാനുണ്ടായ പ്രധാന കാരണം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button