Gulf

ചൂട് കനക്കുന്നു; ഖത്തറിൽ ഉച്ചവിശ്രമ നിയമം നാളെമുതൽ നടപ്പിലാകും

ദോഹ : ഖത്തർ ചുട്ടുപൊള്ളുന്നു. ചൂട് കനത്തതോടെ ഖത്തറിലെ എല്ലാ തുറന്ന തൊഴിലിടങ്ങളിലും നാളെമുതൽ ഉച്ചവിശ്രമ നിയമം നടപ്പിലാകും. പകൽ സമയം താങ്ങാനാകാത്ത ചൂടാണ് രാജ്യത്ത് അനുഭവപ്പെടുന്നത്. പണിയിടങ്ങളിൽ തൊഴിലാളികൾ ചൂടേറ്റ് തളർന്ന് വീഴുന്ന അവസ്ഥയിലാണ്. ഇതോടെയാണ് തൊഴിൽ സാമൂഹികകാര്യ മന്ത്രാലയം പ്രത്യേക ഉത്തരവിലൂടെ ഉച്ചവിശ്രമം ഉറപ്പാക്കുന്നത്.

also read: യുഎഇയില്‍ വേനല്‍ ചൂട് കനക്കുന്നു

ഓഗസ്‌റ്റ്‌ 31 വരെയാണ്‌ നിയമം പ്രാബല്യത്തിലുണ്ടാവുക. നാളെമുതൽ ഓഗസ്റ്റ് 31 വരെ രാവിലെ അഞ്ചുമണിക്കൂറേ ജോലിയുണ്ടാവൂ. പകൽ 11 മുതൽ ഉച്ചയ്ക്കു മൂന്നുവരെ തുറസ്സിടങ്ങളിലെ പണികൾ‌ കർശനമായി വിലക്കിയിട്ടുണ്ട്. ഉച്ചയ്ക്കു നഷ്‌ടമാകുന്ന സമയം വൈകിട്ടുള്ള രണ്ടാം ഷിഫ്‌റ്റിൽ ലഭിക്കുന്ന തരത്തിൽ ജോലി പുനഃക്രമീകരിക്കും. നിയമലംഘനം നടത്തുന്ന കമ്പനികൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

shortlink

Post Your Comments


Back to top button