ദോഹ: ചെറിയ പെരുന്നാൾ പ്രമാണിച്ച് ഖത്തർ ടൂറിസം അതോറിറ്റി (ക്യുടിഎ) പ്രഖ്യാപിച്ച സമ്മർ ഫെസ്‌റ്റിന് തുടക്കമായി. സമ്മർ ഫെസ്‌റ്റിവലിൽ പ്രമുഖ ഹോട്ടലുകൾ, ഷോപ്പിങ് മാളുകൾ, ആസ്‌പയർ സോൺ, കത്താറ കൾച്ചറൽ വില്ലേജ്, ദോഹയിലെയും അൽ വക്രയിലെയും സൂഖ് വാഖിഫുകൾ എന്നിവയെല്ലാം പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് സമ്മർ ഫെസ്‌റ്റിവലിന് തുടക്കമായത്.സമ്മർ ഫെസ്‌റ്റിനൊപ്പം റഷ്യയിൽ ഫിഫ ഫുട്‌ബോൾ മത്സരം കൂടി നടക്കുന്നതിനാൽ ഖത്തറിലെ വിവിധ ഫാൻ സോണുകളിൽ കാൽപന്തിന്റെ ആവേശവും ഇരട്ടിയായിട്ടുണ്ട്.
also read: പെരുന്നാൾ അവധിക്ക് ദുബായിലെ ബീച്ചുകളിൽ പോകുന്നവരുടെ ശ്രദ്ധയ്ക്ക്
സമ്മർ ഫെസ്‌റ്റിവലിൽ കുട്ടികൾക്കായി മിനി മൃഗശാല, ഡ്രൈവിങ് സ്‌കൂൾ, വിർച്വൽ റിയാലിറ്റി ഗെയിമുകൾ എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ട്. വിവിധ രുചികൾ വിളമ്പുന്ന ഫുഡ് കോർട്ടുകൾ, ഷോപ്പിങ്ങിനായി പ്രത്യേകം സൂഖുകൾ, തൽസമയ കലാപരിപാടികൾ, ഒട്ടേറെ റൈഡുകൾ എന്നിവയും സജ്‌ജമാക്കിയിട്ടുണ്ട്. മിനി മൃഗശാലയിൽ കുതിരകൾ, വർണത്തത്തകൾ, കങ്കാരു തുടങ്ങി പക്ഷികളും മൃഗങ്ങളുമായി 20 ഇനങ്ങളുണ്ട്. 15 വ്യത്യസ്‌ത റൈഡുകളാണ് ഇത്തവണ ഉണ്ടാവുക. ഡ്രൈവിങ് സ്‌കൂളിലെ ചെറിയ വാഹനങ്ങളിൽ കുട്ടികൾക്കു ഡ്രൈവിങ്ങിന്റെ ബാലപാഠങ്ങളും സിഗ്നൽ, ട്രാഫിക് നിയമങ്ങളും പഠിക്കാനാകും. ആദ്യ ദിവസമായ കഴിഞ്ഞ ദിവസം നല്ല ജനത്തിരക്കാണ് ഫെസ്റ്റിവലിൽ അനുഭവപ്പെട്ടത്.
Post Your Comments