യോഗയുടെ ഗുണങ്ങൾ വർഷങ്ങളായി ചർച്ചചെയ്യപ്പെട്ടിട്ടുണ്ട്. ഒരാളുടെ മനസ്സ്, ശരീരം, ശ്വാസം എന്നിവയെ ശുദ്ധീകരിക്കുന്ന യോഗ ലോകവ്യാപകമായി ജനപ്രീതി നേടിയിരിക്കുകയാണ് ഇന്ന്. ഒരിക്കൽ ആത്മീയ നേട്ടം വേണ്ടി നടപ്പാക്കിയ യോഗ, ഇപ്പോൾ വളരെ പ്രശസ്തമായ ഫിറ്റ്നസ് പ്രതിവാരങ്ങളിൽ ഒന്നായി മാറിക്കഴിഞ്ഞു.
ബോളിവുഡ് താരങ്ങൾ തങ്ങളുടെ ശാരീരിക ക്ഷമതയും സൗന്ദര്യവും സംരക്ഷിക്കാനുള്ള ഉത്തമ മാർഗ്ഗമായി യോഗയെ തിരിച്ചറിഞ്ഞു കഴിഞ്ഞു. നിത്യയും യോഗ അഭ്യസിക്കുന്ന നടിമാരിൽ ഒരാളാണ് കരീന കപൂർ. ദിവസവും 50 സൂര്യനമസ്കാരം ഈ താരം പരിശീലിക്കുന്നുണ്ട് .
Post Your Comments