തിരുവല്ല : എസ് ഐയുടെ ദേഹത്ത് ചെളിവെള്ളം തെറിപ്പിച്ചതിനു കെഎസ്ആർടി ഡ്രൈവർക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പോലീസ്. എന്നാൽ കൃത്യ സമയത്ത് ഡിവൈഎസ്പി ഇടപെട്ടതോടെ കേസ് ഒഴിവാകുകയും കേരളാ പോലീസിനും കെഎസ്ആർടിക്കും മാനക്കേട് ഒഴിയുകയും ചെയ്തു.
എസ്ഐ സ്റ്റേഷന് ഹൗസ് ഓഫീസറായ പെരുമ്പെട്ടി സ്റ്റേഷനിലാണ് സംഭവം. പ്രിന്‍സിപ്പല്‍ എസ്ഐ എംആര്‍ സുരേഷ് കുമാർ താമസ സ്ഥലത്തുനിന്നും സ്റ്റേഷനിലേക്ക് വരുമ്പോഴാണ് അമിതവേഗത്തിൽ എത്തിയ കെഎസ്ആർടി ബസ് ചെളി തെറിപ്പിച്ചത്. തുടർന്ന് കോപിതനായ എസ് ഐ ബസ് തടഞ്ഞുനിർത്തി.
മല്ലപ്പള്ളി ഡിപ്പോയിലെ ഡ്രൈവർ തോമസിനെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.
തോമസിനെതിരെ അശ്രദ്ധമായും അമിതവേഗതയിലും വാഹനമോടിച്ചെന്ന പേരിൽ കുറ്റം ചുമത്തി. എന്നാൽ സംഭവം അറിഞ്ഞെത്തിയ തിരുവല്ല ഡിവൈഎസ്പി ആര് ചന്ദ്രശേഖരപിള്ള കേസ് രജിസ്റ്റര്‍ ചെയ്യാതെ ഡ്രൈവറെ താക്കീത് നല്കി വിട്ടയയ്ക്കാന് നിര്‍ദ്ദേശിക്കുകയായിരുന്നു.
Post Your Comments