India

മുസ്ലിം സഹോദരങ്ങള്‍ക്ക് മധുരം നല്‍കിയും കുശലം ചോദിച്ചും ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്ത് യശോദാ ബെൻ. ചിത്രങ്ങൾ വൈറലാകുന്നു

അഹമ്മദാബാദ്: അഹമ്മദാബാദില്‍ പ്രാദേശകമായി സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്ത് പ്രധാനമന്ത്രിയുടെ ഭാര്യ യശോദാ ബെന്‍. ഇഫ്താര്‍ വിരുന്നില്‍ നോമ്പ് തുറക്കാനെത്തിയ മുസ്ലിം സഹോദരങ്ങള്‍ക്ക് മധുരം നല്‍കിയും കുശലം ചോദിച്ചുമാണ് യശോദാ ബെന്‍ പാർട്ടിയിൽ നിറഞ്ഞ് നിന്നത്.

ബുധനാഴ്ച നടന്ന പ്രാദേശിക ഇഫ്താര്‍ പാര്‍ട്ടിയിൽ പുരുഷന്മാരും സ്ത്രീകളുമായി യശോദാ നന്നായി അടുത്തിടപഴകുകയും ഉപവാസത്തിന് ശേഷം എത്തിയ മുസ്ലിം സഹോദരങ്ങളുടെ വായില്‍ ഈന്തപ്പഴം നല്‍കി നോമ്പ് തുറക്കാൻ സഹായിക്കുകയും ചെയ്യുന്ന ചിത്രങ്ങൾ കാണാം.

പ്രധാനമന്ത്രിയുടെ സ്ഥലമായ വട്‌നഗറില്‍ നിന്നും 35 കിലോമീറ്റര്‍ അകലെയുള്ള ബ്രാഹ്മണ്‍വട വില്ലേജിലാണ് റിട്ടയേര്‍ഡ് അദ്ധ്യാപികയായ യശോദാ ബെന്‍ താമസിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button