1991 ന് ശേഷം സെക്സില്‍ ഏര്‍പ്പെടുന്ന കൗമാരക്കാരുടെ എണ്ണത്തില്‍ കുറവ് വന്നതായി യു.എസ് ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളുടെ ഇടയില്‍ നടത്തിയ ദേശീയ സര്‍വേ. പക്ഷേ, ലൈംഗികമായി സജീവമായ വിദ്യാര്‍ഥികളില്‍ കുറച്ചുപേര്‍ മാത്രമാണ് ഗര്‍ഭനിരോധന ഉറകള്‍ ഉപയോഗിക്കുന്നത് എന്നതിനാല്‍ ലൈംഗിക രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യത വര്‍ദ്ധിച്ചിട്ടുണ്ടെന്നും സര്‍വേ പറയുന്നു.
40 ശതമാനത്തോളം വിദ്യാര്‍ഥികള്‍ സെക്സില്‍ ഏര്‍പ്പെടാറുണ്ടെന്ന് 2017 ല്‍ നടത്തിയ സര്‍വേ പറയുന്നു. 1991 ല്‍ നടത്തിയ ആദ്യ സര്‍വേയില്‍ ഇത് 54 ശതമാനമായിന്നു. നിലവില്‍ ലൈംഗികമായി സജീവമായ വിദ്യാര്‍ത്ഥികളില്‍ 29 ശതമാനം മൂന്നുമാസത്തില്‍ ഒരിക്കലെങ്കിലും ഒരാളുമായി സെക്സില്‍ ഏര്‍പ്പെടാറുണ്ടെന്നും സര്‍വേ കണ്ടെത്തി. സര്‍വേയില്‍ പങ്കെടുത്ത 54 ശതമാനം പേര്‍ അവസാനമായി സെക്സില്‍ ഏര്‍പ്പെട്ടപ്പോള്‍ തങ്ങളോ തങ്ങളുടെ പങ്കാളിയോ കോണ്ടം ഉപയോഗിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി. 10 വര്‍ഷം മുന്‍പ് നടത്തിയ സര്‍വെയില്‍ 61 ശതമാനം വിദ്യാര്‍ഥികള്‍ കോണ്ടം ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ ആണ് പഠന റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. 144 സ്കൂളുകളില്‍, 9 മുതല്‍ 12 വരെ ഉള്ള ഗ്രേഡുകളിലെ 15,000 വിദ്യാര്‍ത്ഥികളിലാണ് സര്‍വേ നടത്തിയത്.
വാഹനം ഓടിക്കുന്ന 63 ശതമാനം വിദ്യാര്‍ത്ഥികളില്‍ 39 ശതമാനം ഡ്രൈവിംഗിനിടെ ടെക്സ്റ്റോ, ഇ-മെയിലോ ചെയ്യാറുണ്ട്. 2013 മുതല്‍ ഈ ശതമാനം മാറ്റമില്ലാതെ തുടരുകയാണ്.
16 ശതമാനം കൗമാരക്കാര്‍ മദ്യപിച്ച് വാഹനം ഓടിക്കാറുണ്ട്. 2015 ല്‍ ഇത് 20 ശതമാനവും 1991 ല്‍ 40 ശതമാനവുമായിരുന്നു.
7 ശതമാനം വിദ്യാര്‍ഥികള്‍ സെക്സിന് കായിമായി നിര്‍ബധിക്കപ്പെട്ടിടുണ്ട്. പെണ്‍കുട്ടികള്‍ക്കെതിരെ (11 ശതമാനം) യാണ് ആണ്‍കുട്ടികളെക്കാള്‍ (3 ശതമാനം) കൂടുതല്‍ അതിക്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. മൊത്തത്തിലുള്ള ശതമാനം കഴിഞ്ഞ ഒരു ദശകമായി മാറ്റങ്ങളൊന്നുമില്ലാതെ നില്‍ക്കുകയാണ്.
മൂന്നിലൊന്ന് വിദ്യാര്‍ത്ഥികള്‍ക്ക് സര്‍വേയ്ക്ക് മുന്‍പ് മുന്‍പുള്ള വര്‍ഷം രണ്ടോ അതിലേറെയോ ആഴ്ചകള്‍ തുടര്‍ച്ചയായി ദുഖമോ പ്രതീക്ഷ നശിച്ചതായോ അനുഭപ്പെട്ടിരുന്നതായും സര്‍വേ പറയുന്നു.
Post Your Comments