ജയ്പൂർ : രാജസ്ഥാനിൽനിന്നും കാണാതായ വിദേശ വനിതയെ കണ്ടെത്തി. ഈ മാസം ഒന്നുമുതല്‍ പുഷ്കറില്നിന്നു കാണാതായ ഇരുപതുകാരി ഗെലേ ഷുടോയെ ആള്വാറിലാണു കണ്ടെത്തിയത്. മേയ് 31 നായിരുന്നു യുവതി അവസാനമായി സുഹൃത്തുക്കളുമായി ബന്ധപ്പെട്ടത്. പിന്നീട് താമസിച്ചിരുന്ന ഹോട്ടൽ വിട്ട ഗെലേയെക്കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചില്ല.
സംഭവം സോഷ്യൽ മീഡിയയും മാധ്യമങ്ങളും ഏറ്റെടുത്തതോടെയാണ് ആള്‍വാറില്‍ യുവതിയെ കണ്ടെത്താന്‍ കഴിഞ്ഞത്. സമൂഹമാധ്യമങ്ങളില്‍ സുഹൃത്തുക്കളുടെ പോസ്റ്റ് കണ്ടതോടെ ഫ്രഞ്ച് അംബാസഡര്‍ അലക്സാന്‍ഡ്രെ സീഗ്ലെര്‍ ട്വിറ്ററിലൂടെ രാജസ്ഥാന് പോലീസിനോട് സഹായമഭ്യര്‍ഥിച്ചിരുന്നു.തുടർന്ന് പോലീസ് അന്വേഷണം ഊർജിതമാക്കി.
പുഷ്കറില്നിന്നു ജയ്പൂരിലേക്കു പോകാന്‍ നിശ്ചയിച്ചിരുന്ന യുവതി, പദ്ധതിയില്‍ മാറ്റം വരുത്തി ആള്വാറിലേക്കു പോയത് ബന്ധുക്കളെയും പോലീസിനെയും കുഴക്കുകയായിരുന്നു. ഓര്‍ഗാനിക് ഫാമിംഗ് പഠിക്കുന്നതിനായാണ് ഗെലെ ആള്വാറിലെത്തിയതെന്നു പോലീസ് അറിയിച്ചു.
Post Your Comments