പന്തളം: കുവൈറ്റില്‍ വീട്ടമ്മ ഗാര്‍ഹിക പീഡനത്തിനിരയായ സംഭവത്തില്‍ മലപ്പുറം സ്വദേശി പിടിയില്‍. വീട്ടമ്മയ്ക്ക് ജോലി വാഗ്ദാനം ചെയ്ത് കുവൈറ്റിലെത്തിച്ച് ഗാര്‍ഹിക പീഡനത്തിനിരയാക്കി എന്ന കേസിലാണ് മലപ്പുറം തിരൂര്‍ തിരുനവായ സ്വദേശി ഷംസുദ്ദീനെ(48) പോലീസ് അറസ്റ്റ് ചെയ്തത്. നെടുമ്പാശേരി വാമാനത്താവളത്തില്‍ നിന്നുമാണ് അദ്ദേഹത്തെ പിടികൂടിയത്. ഇയാളുടെ കൂട്ട് പ്രതി ബാലന്‍പിള്ള നേരത്തെ അറസ്റ്റിലായിരുന്നു.
read also: കുവൈറ്റിലേയ്ക്ക് ഗാര്‍ഹിക ജോലികള്‍ക്കായി നോര്‍ക്ക റൂട്ട്‌സിന്റെ സൗജന്യ റിക്രൂട്ട്‌മെന്റ്
2015 ജൂണിലാണ് സംഭവം നടക്കുന്നത്. 46 കാരിയായ മണിയുടെ പരാതിയിലാണ് അറസ്റ്റ്. ആഹാരവും അടിസ്ഥാന സൗകര്യങ്ങളും നല്‍കിയില്ലെന്നും മാത്രമല്ല ഒന്നേമുക്കാല്‍ വര്‍ഷത്തെ ശമ്പളവും ലഭിച്ചില്ലെന്നും പരാതിയില്‍ പറയുന്നു. സമീപവാസിയായ അറബിയാണ് വീട്ടമ്മയ്ക്ക് വീട്ടുകാരെ ബന്ധപ്പെടാന്‍ സൗകര്യം ഒരുക്കിയത്.
ആദ്യ മൂന്ന് മാസം ശമ്പളം അയച്ചിരുന്നു. സന്ദുജ(18) നന്ദുകുമാര്‍ (24) എന്നിങ്ങനെ രണ്ട് മക്കളും ഇവര്‍ക്കുണ്ട്. ആറ് മാസം കഴിഞ്ഞ് മണിയുടെ അവസ്ഥ വിവരിച്ച സന്ദേശം നന്ദുവിന് ലഭിച്ചു. തുടര്‍ന്ന് കൊടുത്ത പരാതിയിലാണ് ബാലന്‍പിള്ള പിടിയിലാവുന്നത്. തുടര്‍ന്ന് സൗദിയിലെ പ്രവാസി മലയാളി ഫെഡറേഷന്‍, ഇന്ത്യന്‍ എംബസി എന്നിവയുടെ സഹായത്തോടെ വീട്ടമ്മ മടങ്ങിയെത്തി.
Post Your Comments