തിരുവനന്തപുരം: ജനങ്ങള്‍ക്കായി കുപ്പിവെള്ളം ഇറക്കാന്‍ ഇനി കേരള ജല വകുപ്പ്. അരുവിക്കരയില്‍ ജല വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിക്കാനിരുന്ന ഫാക്ടറിക്ക് നേരത്തെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഏതാനും ദിവസം മുന്‍പ് ഈ വിലക്ക് സര്‍ക്കാര്‍ നീക്കം ചെയ്തതോടെയാണ് പദ്ധതി യാഥാര്‍ഥ്യമാകുവാന്‍ പോകുന്നത്. അടുത്ത വര്‍ഷത്തോടെ അരുവിക്കരയിലെ പ്ലാന്റ് ഉദ്ഘാടനം ചെയ്യാനാണ് തീരുമാനം. കുപ്പിവെള്ളത്തിന്റെ വിതരണ രംഗത്ത് സ്വകാര്യ കമ്പനികള്‍ ഏറെയുണ്ടെന്ന് കാട്ടി ജലവിഭവ അഡീഷഷണല്‍ ചീഫ് സെക്രട്ടറി ജല അതോറിറ്റി മാനേജിങ് ഡയറക്ടര്‍ക്ക് കത്ത് നല്‍കിയതിനെ തുര്‍ന്നാണ് ഫാക്ടറിയുടെ പ്രവര്‍ത്തനം നിലച്ചത്.
എന്നാല്‍ ഇത്തരത്തിലൊരു പരാമര്‍ശം വേണ്ടെന്നും കത്ത് പിന്‍വലിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും മന്ത്രി മാത്യു ടി തോമസ് നിയമസഭയില്‍ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് കത്ത് പിന്‍വലിച്ചുകൊണ്ടുള്ള അറിയിപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ജല അതോറിറ്റി എംഡിയ്ക്ക് നല്‍കി. പ്ലാന്റിന്റെ നിര്‍മ്മാണ ജോലികള്‍ 95 ശതമാനവും പൂര്‍ത്തിയായി. ഇതിന് വേണ്ട യന്ത്ര സാമഗ്രികള്‍ സ്ഥാപിക്കുകയും ടെസ്റ്റ് റണ്‍ നടത്തുകയും ചെയ്തു. ആറ് കോടിയിലധികം രൂപയാണ് പ്ലാന്റിനായി ഇതിനോടകം ചെലവഴിച്ചത്.
Post Your Comments