ന്യൂഡല്‍ഹി: ഇന്ത്യയെ കാത്തിരിക്കുന്നത് വന്‍ ദുരന്തം എന്ന് വിവരം. വരും നാളുകളില്‍ ഇന്ത്യയില്‍ കുടിവെള്ളം ലഭിക്കാതെ ദുരന്തം അനുഭവിക്കേണ്ടി വരും എന്നാണ് നിതി അയോഗ് റിപ്പോര്‍ട്ട്. നിലവില്‍ ചരിത്രത്തിലെ ഏറ്റവും വലിയ ജലദൗര്‍ലഭ്യത്തിലൂടെയാണ് രാജ്യം കടന്ന് പോകുന്നതെന്നും വരും വര്‍ഷങ്ങളിലേക്ക് ജലദൗര്‍ലഭ്യം അധികമാകുമെന്നുമാണ് നിതി അയോഗ് പറയുന്നത്.
read also: കനത്ത മഴയില്‍ വന്‍ ദുരന്തം, നാല് മരണം, ആനച്ചാലില്‍ ഉരുള്‍പ്പൊട്ടല്‍
നിലവില്‍ ലഭിക്കുന്നതിന്റെ രണ്ട് മടങ്ങ് അളവ് കുറവായിരിക്കും 2030ല്‍ രാജ്യത്ത് ലഭിക്കുന്ന ജലം. കോടിക്കണക്കിന് ആളുകള്‍ ജലദൗര്‍ലഭ്യത്താല്‍ ദുരിതം അനുഭവിക്കേണ്ടി വരും. ഇത് ഇന്ത്യയുടെ ജിഡിപിയെയും ബാധിക്കും. ആറ് ശതമാനം കുറവാണ് ജിഡിപിയില്‍ ഉണ്ടാവുക.
‘കോംപോസിറ്റ് വാട്ടര്‍ മാനേജ്‌മെന്റ് ഇന്‍ഡക്‌സ്’ എന്ന് തലക്കെട്ടോടെയാണ് റിപ്പോര്‍ട്ട് ഒരുക്കിയിരിക്കുന്നത്. കേന്ദ്ര ജലവിഭവ മന്ത്രി നിതിന്‍ ഗഡ്കരിയാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. 2020ഓടെ ഭൂഗര്‍ഭ ജലത്തില്‍ വന്‍ കുറവുണ്ടാകും. 100 മില്യണ്‍ ആള്‍ക്കാരെ ഇത് ബാധിക്കും. -റിപ്പോര്‍ട്ടില്‍ പറയുന്നു.
രാജ്യത്ത് നിലവില്‍ ലഭ്യമാകുന്ന ജലത്തില്‍ 70 ശതമാനവും മലിന ജലമാണെന്നാണ് റിപ്പോര്‍ട്ട്. ഇത് പ്രകാരം വാട്ടര്‍ ക്വാളിറ്റി ഇന്‍ഡെക്‌സില്‍ 122 രാജ്യങ്ങളുടെപട്ടികയില്‍ 120-ാമതാണ് ഇന്ത്യ. രാജ്യത്തെ സംസ്ഥാനങ്ങളെയും നിതി അയോഗ് ശുദ്ധ ജലത്തിന്റെ അളവില്‍ റാങ്ക് നല്‍കിയിട്ടുണ്ട്. ഗുജറാത്താണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. മധ്യപ്രദേശ്, ആന്ത്രാ പ്രദേശ്, കര്‍ണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളാണ് ഗുജറാത്ത് ഒഴികെ ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ളത്.
Post Your Comments